ഉള്ളവരെ ഉള്ളതു മുഴുവന്‍ സൂക്ഷിക്കാനും ,ഇല്ലാത്തവരെ അവര്‍ക്കവകാശപ്പെട്ടതു നേടുന്നതു തടയാനും ഗാന്ധിസത്തിന്റെ തത്വദര്‍ശനം സഹായിക്കുന്നു.
പണിമുടക്കിനോടുള്ള ഗാന്ധിയന്‍മനോഭാവവും ജാതിവ്യവസ്ഥയോടുള്ള ഗാന്ധിയന്‍
ഭക്തിയും ,പാവപ്പെട്ടവര്‍ക്കുവേണ്ടി പണക്കാരുടെ ട്രസ്റ്റിഷിപ്പ് എന്നഗാന്ധിയന്‍
തത്വവും പരിശോധിക്കുന്നആരും നിഷേധിക്കില്ല ഇത് അന്തിമഫലമാണന്ന്.ഇത് ബോധപൂര്‍വം നടത്തിയ ഒരു രൂപകല്പനയുടെ കരുതിക്കൂട്ടിയുള്ള ഫലമാണോ എന്നത് വിവാദപരമാണ്.എന്നാല്‍ ഗാന്ധിസം
സമ്പന്നവര്‍ഗത്തിന്റേയും വിശ്രമവര്‍ഗ്ഗത്തിന്റേയും ദര്‍ശനമാണ്.
ഡോ.ബി.ആര്‍.അം ബേദ്ക്കര്‍.
('ഗാന്ധിസം അയിത്തജാതിക്കാരുടെ ഹതവിധി'എന്നപ്രബന്ധത്തില്‍ നിന്ന്.)