Jul 9, 2009

ഹിന്ദുനിര്‍മിതിയും -പ്രച്ചന്ന മതപരിവര്‍ത്തനവും

തമിഴ്നാട്സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന ഓര്‍ഡിനന്‍സിനെ പോലെ മറ്റു സം സ്ഥാനങ്ങളിലും നിയമനിര്‍മ്മാണം നടത്തണമെന്ന് സം ഘപരിവാര്‍ ആവശ്യപെട്ടിരിക്കയാണ്.ഹിന്ദുക്കളെ ഇസ്ളാം -ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നപ്രവണത വ്യാപകമാവുകയാണന്നും അത്"ഹിന്ദു"വിന്റെ "ഭൂരിപക്ഷ"പദവി നഷ്ടപെടുത്തുകയാണന്നുമാണ്‍ സം ഘത്തിന്റെ പേടി. ഇസ്ളാം -ക്രിസ്ത്യന്‍ മതങ്ങളേപോലെ,സം ഘടിതവും ഏകീക്രിതവും അഖണ്ഡവുമായ ഒരു മതമാണു "ഹിന്ദുമത" മെന്ന ധ്വനിയാണീവാദത്തിലുള്ളത്.മതം മാറ്റം തടയുക എന്നതിനേക്കാള്‍ പ്രധാനമായി ഫാസിസ്റ്റുകള്‍ ലക്ഷ്യമാക്കുന്നത് "ഹിന്ദു"വിന്റെ അഖണ്ഡതയും അവിഭാജ്യതയും സ്ഥാപിച്ചുറപ്പിക്കുകയെന്നതാണ്.അതോടെ സവര്‍ണ്ണ-അവര്‍ണ്ണ വൈരുദ്ധ്യങ്ങളേയും ,അധസ്ഥിത-കീഴാള പ്രതിരോധങ്ങളേയും അസാധുവാക്കാന്‍ കഴിയും .സം ഘപരിവാരത്തെ ഭയപ്പെടുത്തുന്നത് മുസ്ളീം /ക്രിസ്ത്യന്‍ മതങ്ങള്ളല്ല,ഏകവും അഖണ്ഡവുമായ മതമാകാനുള്ള ഹൈന്ദവഫാസിസ്റ്റു ശ്രമങ്ങളേ നിരന്തരം നിഷേധിച്ചുകൊണ്ടിരിക്കുന്നത് ജനസം ​ഖ്യയിലെ മഹാഭൂരിപക്ഷമായ ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ വ്യതിരിക്തമായ സ്വത്വസ്ഥാപനമുന്നേറ്റമാണ്.ഇന്ത്യയിലെ ഭൂരിപക്ഷമതമാണു "ഹിന്ദു"എന്നആധുനിക ഫാസിസ്റ്റു അവകാശവാദത്തെ,ഈവിഭാഗങ്ങളുടെ ഓരോ രാഷ്ട്രീയമുന്നേറ്റങ്ങളും അട്ടിമറിക്കുന്നു.ദലിത്-പിന്നോക്കജനത സാമുദായികമായും ,മതവിശ്വാസപരമായും വിച്ചേദിക്കുകയും ,ഭിന്നമതസമുദായങ്ങളായി സം ഘടിക്കുകയും ചെയ്താല്‍ ഹിന്ദുമതത്തിന്റെ സ്വപ്രഖ്യാപിതവക്താക്കളായ സവര്‍ണ്ണര്‍ ഒരുനിസ്സാരന്യൂനപക്ഷമായിതീരുമന്നുള്ളതില്‍ സം ശയമില്ല.ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക-സാം സ്കാരിക മണ്ഡലങ്ങളില്‍ സവര്‍ണ്ണര്‍സ്ഥാപിച്ചിട്ടുള്ള ആധിപത്യത്തിന്റെ സം ഖ്യാപരവും പ്രത്യശാസ്ത്രപരവുമായ നീതീകരണം നഷ്ടപെടും മതം മാറ്റനിരോധനത്തിലൂടെ ദലിത്-പിന്നോക്ക ജനതയിലേക്ക് ഹൈന്ദവമായ ആത്മബോധം വിന്യസിക്കുകയെന്നതാണു സം ഘപരിവാരം അര്ഥമാക്കുന്നത്.'അയോദ്ധ്യ',ശ്രിരാമന്‍'തുടങ്ങിയ പ്രതീകങ്ങളുടെ വിന്യാസത്തിലൂടെ വന്‍തോതില്‍ അധസ്ഥിതരെ ഹിന്ദുമൂല്യമണ്ഡലത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടന്നത് വസ്തുതയാണ്.മാത്രവുമല്ല,'മുസ്ളീം ഭീഷണി'യെന്നപ്രചരണത്തിലൂടെ ഒരു "ശത്രു"വിനെ സ്ഥാപിക്കവഴി,ജീവിതത്തില്‍ നേരിടുന്ന സവര്‍ണ്ണാധിപത്യ നീചതകളേ മായ്ക്കാന്‍ കഴിയില്ലന്ന് ഫാസിസ്റ്റുകള്‍ക്കറിയാം .സം ഘപരിവാര്‍ പദ്ധതി നേരിടുന്നവെല്ലുവിളി,ജാതിവിഭജനവും ,അതിന്റെ സം ഘര്‍ഷങ്ങളുമാണ്.ഇതുമറികടക്കാന്‍"ഹിന്ദു"വെന്ന ഒരു'അതീതസാമൂഹീക-മതഗണത്തെ'വിന്യസിക്കുന്നത്.'ഇസ്ളാ'മെന്ന ബാഹ്യശത്രുവിനെ കുറിച്ചുള്ള ഭീതി,ഹൈന്ദവമായ'ആന്തരികത'സ്രിഷ്ടിക്കുന്നുണ്ട്.(ഇന്ത്യ/പാകിസ്ഥാന്‍ ക്രിക്കറ്റുകളിയും ,അനുബന്ധകഥകളുമോര്‍ക്കുക)അങ്ങ്നേ"നമ്മളും "അക്രമിയായ"മുസ്ളീം അപരനും അവര്‍ണ്ണന്റെ മനസ്സിലുണ്ടാവുന്നു. കൊളോണിയല്‍ ആധിപത്യത്തിനുമുമ്പ്,തങ്ങള്‍ ഒരേമതത്തിന്റെ ഭാഗമാണന്ന ആത്മബോധം സവര്‍ണ്ണക്കോ,അവര്‍ണ്ണര്‍ക്കോ ഉണ്ടായിരുന്നില്ല.വിശ്വാസപരമോ,സാം സ്കാരികമായോ പാരസ്പര്യങ്ങള്‍ പങ്കുവെച്ചിരുന്നില്ല.ഇന്ത്യയില്‍ സെന്‍സെസ്സ് പ്രവര്‍ത്തനങ്ങള്‍ ആരം ​ഭിച്ചതോടെ ,തങ്ങള്‍ സം ഖ്യാപരമായി ന്യൂനപക്ഷമാണന്ന തിരിച്ചറിവ് സവര്‍ണ്ണരില്‍ അഗാധമായ അരക്ഷിത ബോധമുണ്ടാക്കി.അങ്ങനെയാണ്‍ "ഹിന്ദു"വെന്ന ഗണത്തിന്റെ രൂപീകരണം .അതുവരെ മതവിശ്വാസാചാരങ്ങളുടെ കാര്യത്തില്‍ തികച്ചും അഹൈന്ദവമായ പാരമ്പര്യമുള്ള ദലിത്-പിന്നോക്കജനതയെ അവരറിയാതെ ഹിന്ദുവല്‍ക്കരിച്ച ചരിത്രധര്‍മ്മമാണു ദേശീയസ്വാതത്ര്യസമരം നിര്‍വഹിച്ചത്.ഇങ്ങനെനോക്കുമ്പോള്‍,ഇന്ത്യയിലെ ഭൂരിപക്ഷത്തെ മതപരിവര്‍ത്തനം ചെയ്തത്...(നിഗൂഡവും ,നിശ്ശബ്ദവുമായി)സവര്‍ണ്ണ ഹിന്ദുക്കളാണന്ന് വ്യക്തമാവുന്നു.അങ്ങനെ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ,ഹിന്ദുവല്‍ക്കരണത്തിന്റെ കൂടിചരിത്രമാവുന്നു.ഇതിന്‍ ഒന്നര നൂറ്റാണ്ടിലധികം പഴക്കമില്ല.അപ്പോള്‍,ഇന്ത്യയില്‍ 1200 വര്‍ഷത്തിലേറെ ചരിത്രമുള്ള ഇസ്ളാമിനോടും ,2000 വര്‍ഷത്തെ ചരിത്രമുള്ള ക്രിസ്ത്യാനിറ്റിയോടും മതപരിവര്‍ത്തനത്തെ കുറിച്ചുസം സാരിക്കാന്‍ സം ഘപരിവാരത്തിന്‍ എന്തവകാശമാണുള്ളത്..?

6 comments:

ചാർ‌വാകൻ‌ said...

മതപരിവര്‍ത്തനത്തെ കുറിച്ചുസം സാരിക്കാന്‍ സം ഘപരിവാരത്തിന്‍ എന്തവകാശമാണുള്ളത്..?

അനില്‍@ബ്ലോഗ് // anil said...

ചര്‍വാകന്‍,
ചര്‍ച്ചകള്‍ വീക്ഷിക്കാന്‍ താത്പര്യമുണ്ട്.
ഈ കമന്റ് ബോക്സില്‍ ട്രാക്ക് ചെയ്യാന്‍ പറ്റില്ലെന്നാ എനിക്കു തോന്നുന്നത്, പഴയ കമന്റ്റ് ബോക്സായാല്‍ നന്നാവും.

ചാർ‌വാകൻ‌ said...

മാറ്റിയിട്ടുണ്ട് പ്ങ്കെടുക്കണം

അനില്‍@ബ്ലോഗ് // anil said...

ചര്‍വാകാ,
ഇതെന്താ താങ്കളുടെ ബ്ലോഗില്‍ വരുമ്പോള്‍ ഇങ്ങനെ കാണുന്നത്?
ഗൂഗിളിന്റെ മുന്നറിയിപ്പ്,

“Content Warning
The blog that you are about to view may contain content only suitable for adults. In general, Google does not review nor do we endorse the content of this or any blog. For more information about our content policies, please visit the Blogger Terms of Service“

അനില്‍@ബ്ലോഗ് // anil said...

ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

ചാർ‌വാകൻ‌ said...

ശ്രദ്ധയില്‍പെടുത്തിയതിനു നന്ദിയുണ്ട്.