Jul 17, 2009

കറുപ്പിനെ വാഴ് ത്തുന്ന വരോട്: എം .ബി.മനോജിന്റെ കവിത.

കറുത്തവരെ നിങ്ങള്‍ക്കിഷ്ടമാണോ? അവര്‍ക്കറിയില്ല പൂവുകളവരെ നോക്കിചിരിക്കുന്നുണ്ടന്ന് കുഴിയാനകള്‍ വീടിനുചുറ്റും വളരുന്നുണ്ടന്ന് ഇരട്ടവാലിയും ,വണ്ടും ,ഊച്ചാളിയും ഓമനിക്കാനല്ല ഇറങ്ങിനടക്കുന്നതെന്ന്. അവര്‍ക്കറിയില്ല പാത്രം ചുളുങ്ങിപോവുന്നത് വസ്ത്രം ചുളുങ്ങിപോവുന്നത് നൂലു പഴകി പൊട്ടുന്നത് ചെരുപ്പു തേഞ്ഞു തീരുന്നത് കാലില്‍ മൊരിഞ്ച് വളരുന്നത് മോന്ത വിയര്‍ത്തിരിക്കുന്നത് അവരോട് ഇഷടമില്ലാത്തതുകൊണ്ടാണന്ന്. അവര്‍ക്കറിയില്ല.ഇല്ലെരിഞ്ഞും കരിചിണുങ്ങുന്നുവെന്ന്. ചേര വഴി മാറുവെന്ന്. മണ്ണെണ്ണ വിളക്കില്‍ ഒരു മരുഭൂമിയുണ്ടന്ന്. പ്രഭാതത്തെ വെറും കൈയോടെ സ്വീകരികരുതെന്ന്. കറികത്തിയുടെ മൂര്‍ച്ച കൂട്ടേണ്ടത് ചട്ടിയുടെ വക്കില്‍ രാകിയല്ലന്ന്. ബീഡിവാങ്ങാന്‍ മക്കളെ വിടരുതന്ന് ചോറുകലം ഉടയ്ക്കരുതന്ന് അവര്‍ക്കറിയില്ല. എത്ര നൂറ്റാണ്ടായി കുതിര്‍ന്നു തുടങ്ങിയട്ടന്ന്. എത്രവെള്ളം മാറികുളിച്ചുവെന്ന് എത്ര വള്ളം മാറി കയറിയെന്ന്. എത്രയെണ്ണം വന്നുപോയെന്ന്. എത്ര പേര്‍ക്ക് വെച്ചു വിളമ്പിയെന്ന്. എത്രതവണ നഖത്തില്‍ മഷി പുരണ്ടന്ന് അവര്‍ക്കറിയില്ല എല്ലാ സൂര്യനും കരുണതരില്ലെന്ന് എല്ലാരാത്രികളും സുന്ദരികളല്ലന്ന് കൂട്ടുകാര തുറന്നുപറയുക ഞങ്ങളെ നിങ്ങള്‍ക്കിഷടമാണോ..?

1 comment:

Unknown said...

അതെ അവര്‍ക്കറിയില്ല, എന്ത്കൊണ്ടാണു അവര്‍ ഇപ്പോഴും അവരായിത്തന്നെ ഇങ്ങനെ തുടരുന്നതെന്ന്. മനോജിന്റെ വരികള്‍ക്ക് മൂര്‍ച്ചയുണ്ട്. പക്ഷേ അറിയേണ്ടവരെ എങ്ങനെ അറിയിക്കും എന്ന ചോദ്യം പിന്നെയും ബാക്കി....