Jul 26, 2010

ഹിന്ദുഭീകരവാദികളുടെ കഷ്ടകാലമാണോ ?

കുറ്റവാളികള്‍- കീഴടങ്ങിയവനും കീഴടക്കേണ്ടവനും   
നിരപരാധികളായ ഭരണകര്‍ത്താക്കളും നിക്ഷിപ്ത താല്പര്യങ്ങളില്ലാത്ത പൊതുപ്രവര്‍ത്തകരും കുറ്റാരോപിതരായ ഉടനെ ഒളിവില്‍ പോകുകയാണോ ചെയ്യേണ്ടത് ?  സാധാരണ പൌരന്മാര്‍ പോലും തനിക്കു പങ്കില്ലാത്ത ഒരു കുറ്റകൃത്യത്തില്‍ പ്രതിയാക്കപ്പെട്ട് അറസ്റ്റു ചെയ്യപ്പെടുകയാണെങ്കില്‍ മനഃസ്ഥൈര്യം നഷ്ടപ്പെടാതെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വീറും വാശിയും കാണിക്കുകയാണ് പതിവ്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യം തന്നെയാണ് ഒരുവനെ അന്വേഷണ സംബന്ധമായ ഏതു നടപടിയേയും ധീരമായി നേരിടാന്‍ പ്രാപ്തനാക്കുന്നത്. മറിച്ച് യഥാര്‍ത്ഥ കുറ്റവാളിക്ക് താന്‍ പിടിക്കപ്പെടുക എന്നത് ഒരു കിരാത സ്വപ്നമായിരിക്കും. അയാളുടെ സമനില തന്നെ തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. അയാള്‍ ആകുന്നത്ര മുന്‍കൂര്‍ ജാമ്യമുള്‍പ്പെടെയുള്ള  മുന്‍കരുതലുകള്‍ക്കു വേണ്ടി പെടാപ്പാടു പെട്ടുകൊണ്ടിരിക്കും. ഇതാണ്  സാധാരണക്കാര്‍ക്കു പോലും തിരിച്ചറിയാനാകുന്ന, നിരപരാധിയും കുറ്റവാളിയും തമ്മിലുള്ള  മനഃശാസ്ത്രപരമായ വ്യത്യാസം. അപ്പോള്‍  ഗുജറാത്തില്‍ ഒളിച്ചോടിയ മന്ത്രി അമിത്ഷായും അയാളെ ഒളിക്കാന്‍ വിട്ടുകൊണ്ട് പൊട്ടന്‍ കളിച്ച മോഡിയും കൂട്ടരും കുറ്റവാളികളാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ !


ഗുജറാത്തില്‍ , 2002 ലെ മുസ്ലീം കൂട്ടക്കൊലക്കുശേഷം  കുറഞ്ഞത്  31- ലധികം വ്യജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നിഷ്ക്കരുണം നടപ്പാക്കിയ നരേന്ദ്രമോഡിയെന്ന നരാധമന്റെ കൂട്ടാളിയാണ് അമിത്ഷായെന്ന ആഭ്യന്തര സഹമന്ത്രി . കേസില്‍ കുടുങ്ങുമെന്ന യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാനുള്ള മനഃസ്ഥൈര്യമില്ലാതെ ഊണും ഉറക്കവും നഷ്ടപ്പെട്ട ഈ ഭീരുവിന്റെ ശരീരഭാരം പത്തുകിലോ പെട്ടെന്നു കുറഞ്ഞെന്നാണ് വാര്‍ത്ത. സര്‍ക്കാരിന്റെ ഭാഗമായിരുന്നു കൊണ്ട് പൊതുജനസേവനം നടത്തിയിരുന്ന ഈ  നട്ടെല്ലില്ലാത്ത ഹിന്ദുഭീകരവാദി  കാട്ടിയ മാതൃക നാട്ടിലെ പൌരന്മാര്‍ അനുകരിക്കുകയാണെങ്കില്‍  കുറ്റപത്രം കിട്ടുന്ന ഒരുമാതിരിപ്പെട്ട സമ്പന്നരെല്ലാം ചന്ദ്രനിലേക്കു കടന്നു കളയുമല്ലോ ?! ഇങ്ങനെയാണോ സാധാരണക്കാരായ ജനങ്ങള്‍ക്ക്  ഭരണാധികാരികള്‍ മാതൃകയാകേണ്ടത് ? ഗുജറാത്ത് ഭരണകൂടവും അതിന്റെ തലവനായ മോഡിയും അമിത്ഷായും നിയമവാഴ്ചയെ അവഹേളിച്ചു കൊണ്ട്, ജനാധിപത്യത്തെ അവഹേളിച്ചു കൊണ്ട് കുറ്റപത്രം കിട്ടിയാലുടന്‍  ഒളിച്ചിരിക്കാനുള്ള മാതൃക കാട്ടിത്തന്നിരിക്കുന്നു.
ഹിന്ദുഭീകരവാദികളായ ഒരു പറ്റം കൊടുംക്രിമിനലുകളാണ്  ബിജെപ്പിക്കാരും ആര്‍എസ്എസുകാരും. അവര്‍ നേതൃത്വം കൊടുക്കുന്ന ഭീകര ഭരണകൂടമാണ് ഗുജറാത്തിലേത്. സത്യവും നീതിബോധവും തരിമ്പു പോലുമില്ലാത്ത ഭീരുത്വവും ചതിയും വഞ്ചനയും ക്രൂരതയും മൃഗീയതയും കൂട്ടിക്കൊടുപ്പു സ്വഭാവും രക്തത്തിലലിഞ്ഞു ചേര്‍ന്ന ബ്രാഹ്മണിക സംസ്ക്കാരമെന്ന സനാതന സംസ്ക്കാരത്തിന്റെ വക്താക്കളായ സംഘപരിവാറികള്‍ നടത്തുന്ന ഭരണകൂടം ഇതില്‍പരം എന്തു മാതൃകയാണ് കാട്ടേണ്ടത് ?
വസാനം നാറാനുള്ളതു നാറിയ ശേഷം ആശാനെ ഹാജരാക്കിയിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ഗുജറാത്തു ഭരണകൂടത്തിനു തന്നെ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വരുമെന്നും മനസ്സിലാക്കിയപ്പോള്‍ ഗത്യന്തരമില്ലാതെ പ്രതിയെ കീഴടക്കി.
2005 നവംബര്‍  24 നാണ്  സൊഹ്റാവുദ്ദീന്‍ ശൈഖ്, ഭാര്യ കൌസര്‍ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള  ബസ് യാത്രക്കിടയില്‍ ഗുജറാത്ത് - രാജസ്ഥാന്‍ സംയുക്ത പോലീസ് സംഘം അറസ്റ്റുചെയ്തത് . രണ്ടു ദിവസത്തിനു ശേഷം(നവംബര്‍ 26) അഹമ്മദാബാദിനടുത്ത് വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീനും കൌസര്‍ബിയും കൊല്ലപ്പെട്ടു. കേസിലെ ഏക സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതി ഒരു വര്‍ഷത്തിനു ശേഷം സംഘടിപ്പിച്ച മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ 2006 ഡിസംബര്‍ 28 നു കൊല്ലപ്പെട്ടു.
സൊഹ്റാബുദ്ദീന്‍ ഗുണ്ടാത്തലവനാണെന്നും ലഷ്കര്‍-ഇ-തോയിബയുമായി ബന്ധമുണ്ടെന്നും 2002-ലെ ഗുജറാത്ത് അക്രമങ്ങള്‍ക്ക് പ്രതികാരമായി ഇയാള്‍ നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നുമാണ് ഗുജറാത്ത് പോലീസ് പ്രചരിപ്പിച്ചത്. സൊഹ്റാബുദ്ദീന്റെ ഭാര്യയെ കൊന്ന് ശരീരം കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിച്ചു.
സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുഹാബുദ്ദീന്‍ ഫയല്‍ ചെയ്ത പെറ്റീഷന്‍ പ്രകാരമാണ്  സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത്. 2007 മാര്‍ച്ചില്‍  കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം വിവാദമായതോടെ സൊഹ്റാബുദ്ദീന്‍  വധിക്കപ്പെട്ടത്  വ്യാജ ഏറ്റുമുട്ടലിലൂടെ ആയിരുന്നെന്ന് മാര്‍ച്ച്-23 ന്  ഗുജറാത്ത് ഗവണ്‍മെന്റ്  കോടതിയില്‍ സമ്മതിച്ചു.
ഹോദരന്‍ റുഹാബുദ്ദീന്‍ സുപ്രീംകോടതിയില്‍ ഗുജറാത്ത് ഗവണ്മെന്റ്  കൌസര്‍ബിയെ കോടതിയില്‍ ഹാജരാക്കാന്‍  നിര്‍ദേശിക്കണമെന്ന്  അപേക്ഷിച്ചു. മറുപടിയായി കൌസര്‍ബീയെ കൊലചെയ്ത് ശരീരം കത്തിച്ചു കളഞ്ഞതായി  ഗുജറാത്ത് ഗവണ്‍മെന്റ്  ഏപ്രില്‍ 30 ന്  സുപ്രീംകോടതിയില്‍ സമ്മതിച്ചു. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ സീനിയര്‍ ഓഫീസറായ ഗീതാ ജോഹ്റി  തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ട്  കൊലപാതകം വ്യജ ഏറ്റുമുട്ടല്‍ മൂലമായിരുന്നെന്ന്  റിപ്പോര്‍ട്ട് ശരിവെച്ചിരുന്നു.


തെളവുകള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞു എന്നു ബോധ്യമായപ്പോള്‍ സി.ബി.ഐയെ, കോണ്‍ഗ്രസ്സ് ചട്ടുകമാക്കി തങ്ങള്‍ക്കെതിരെ രാഷ്ട്രീയഗൂഢാലോചന നടത്തുകയാണെന്ന ആരോപണമാണ് സംഘ്പരിവാര്‍ ശക്തികള്‍ മുന്നോട്ടു വെയ്ക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലും അന്വേഷണറിപ്പോര്‍ട്ടുകളിലെ തെളിവുകളേയും പുഛിച്ചു തള്ളുകയാണ്   ഹിന്ദുഭീകരവാദികള്‍. വ്യാജ ഏറ്റുമുട്ടലിലാണ് സൊഹ്റാബുദ്ദീനെയും ഭാര്യയേയും കൊന്നതെന്ന് ഗുജറാത്ത് ഗവണ്മെന്റു തന്നെ സുപ്രീം കോടതിയില്‍  സമ്മതിച്ച കാര്യം മറന്നു കൊണ്ട് മോഡിയും ഷായും കുറ്റവാളികളല്ലെന്നും ഇതെല്ലാം അവര്‍ക്കെതിരെയുള്ള ഗൂഢാലോചനകളാണെന്നും പറയുന്നത് ജനസമാന്യത്തെ കൊഞ്ഞനം കാണിക്കലാണ്. ഇത് എല്ലാ കുറ്റവാളികളും സ്വാഭാവികമായി പറയുന്ന ഡിഫന്‍സുമാത്രമാണ്.


2002-ലെ ഗുജറാത്ത് കലാപങ്ങള്‍ക്കു ശേഷവും മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തി വേട്ടയാടാനുള്ള പദ്ധതികളുടെ ഭാഗമായി,  മുസ്ലീം ഭീകരവാദത്തിന് ബലമേകാന്‍ നടത്തിയിട്ടുള്ള വ്യജ ഏറ്റുമുട്ടലുകള്‍ പലതും ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ കേസില്‍ തന്നെ ആന്ധ്രാപ്രദേശിലെയും രാജസ്ഥാനിലേയും പോലീസ് ഓഫീസറന്മാരുടെ പങ്കും അവര്‍ക്ക് ഗുജറാത്ത് പോലീസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും മൂവര്‍ക്കും മാര്‍ബിള്‍ മാഫിയയുമായുള്ള ബന്ധവും കൂടി തെളിഞ്ഞു വരുവാനിരിക്കുന്നു. അതിനായി സുപ്രീംകോടതി  കണ്ണുതുറക്കുമെന്നു പ്രതീക്ഷിക്കാം.

13 comments:

നിസ്സഹായന്‍ said...

തെളവുകള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞു എന്നു ബോധ്യമായപ്പോള്‍ സി.ബി.ഐയെ, കോണ്‍ഗ്രസ്സ് ചട്ടുകമാക്കി തങ്ങള്‍ക്കെതിരെ രാഷ്ട്രീയഗൂഢാലോചന നടത്തുകയാണെന്ന ആരോപണമാണ് സംഘ്പരിവാര്‍ ശക്തികള്‍ മുന്നോട്ടു വെയ്ക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലും അന്വേഷണറിപ്പോര്‍ട്ടുകളിലെ തെളിവുകളേയും പുഛിച്ചു തള്ളുകയാണ് ഹിന്ദുഭീകരവാദികള്‍. വ്യാജ ഏറ്റുമുട്ടലിലാണ് സൊഹ്റാബുദ്ദീനെയും ഭാര്യയേയും കൊന്നതെന്ന് ഗുജറാത്ത് ഗവണ്മെന്റു തന്നെ സുപ്രീം കോടതിയില്‍ സമ്മതിച്ച കാര്യം മറന്നു കൊണ്ട് മോഡിയും ഷായും കുറ്റവാളികളല്ലെന്നും ഇതെല്ലാം അവര്‍ക്കെതിരെയുള്ള ഗൂഢാലോചനകളാണെന്നും പറയുന്നത് ജനസമാന്യത്തെ കൊഞ്ഞനം കാണിക്കലാണ്. ഇത് എല്ലാ കുറ്റവാളികളും സ്വാഭാവികമായി പറയുന്ന ഡിഫന്‍സുമാത്രമാണ്.

K@nn(())raan*خلي ولي said...

പടച്ചോനെ, വായിക്കുമ്പം തന്നെ പേടിയാകുന്നു..
എന്തൊരു ദുന്യാവ്!

ശ്രീജിത് കൊണ്ടോട്ടി. said...

ഗുജറാത്തിലെ മനുഷ്യ കുരുതികള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ തീവ്രവാദികളെയും കണ്ടെത്താനും ശിക്ഷിക്കാനും സി.ബി.ഐ-ക്ക് കഴിയട്ടെ. അഭയയും ചേകന്നൂരും ലാവ്ലിനും പോല ഈ വ്യാജ ഏറ്റുമുട്ടലുകളും രാഷ്ട്രീയ ഉപചാപകരുടെ പണത്തിനും പവ്വറിനും മുന്നില്‍ കുഴിച്ചുമൂടപ്പെടതിരിക്കട്ടെ!! (സോണിയ ഗാന്ധിയുടെ മനസ്സ് മാറാതിരിക്കട്ടെ !!)

ഇത് കൂടി നോക്കുമല്ലോ!!!

കാവല്‍ക്കാര്‍ തന്നെ വേട്ടക്കരാവുന്നു!!

http://sreejithkondotty.blogspot.com/

shaji.k said...

ഈ സവര്‍ണ്ണ കപടരാജസ്നേഹ ഭീകരര്‍ ചെയ്തു കൂട്ടിയതൊക്കെ പുറത്തു വരട്ടെ.

നല്ല പോസ്റ്റ്‌, ആശംസകള്‍.

Rational books said...

മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഹിന്ദുമതഭ്രാന്തൻ(നമ്മെ പഠിപ്പിച്ചിരിക്കുന്നത് വിശേഷണമില്ലാത്ത ‘ഭ്രാന്തൻ’) നാഥൂറാംവിനായക് ഗോഡ്സെ സംഘപരിവാറുകാരനല്ലെന്നു വാദിച്ച ആർ.എസ്സ്.എസ്സ് ഒരു പക്ഷെ നരാ‍ധമൻ നരേന്ദ്രമോഡിയും ശിങ്കിടി അമിത് ഷായും സംഘ്പരിവാറുകാരനൊ,ഹിന്ദു തന്നെയോ അല്ലെന്ന് ഒരു കാലത്ത് പറഞ്ഞേക്കും.

chithrakaran:ചിത്രകാരന്‍ said...

ഹൈന്ദവ സവര്‍ണ്ണതയുടെ രാഷ്ട്രീയ അജണ്ടയുമായി നമ്മുടെ മതേതര ജനാധിപത്യത്തെ വിഷലിപ്തമാക്കുന്ന നരഭോജികളെ ജനം തിരിച്ചറിയുകയും, കോടതിയില്‍ അവര്‍ക്ക് തക്ക ശിക്ഷ ലഭിക്കുകയും ചെയ്യട്ടെ.
മോഡി അറസ്റ്റു ചെയ്യപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുവര്‍ണ്ണ ദിനത്തിനായി കാത്തിരിക്കാം.
ചിത്രകാരന്റെ പോസ്റ്റ്: ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !

അനില്‍@ബ്ലോഗ് // anil said...

എല്ലാ കാലവും അധികാരത്തിന്റെ കരിമ്പടം ഉപയോഗിച്ച് കാപട്യം മറച്ചു വക്കാനാവില്ലെന്ന് ഹിന്ദുത്വ വാദികള്‍ മനസ്സിലാക്കുമോ ആവോ !
മനസ്സിലാക്കിയാല്‍ ഇന്ത്യ രക്ഷപ്പെട്ടു.

മുക്കുവന്‍ said...

അധികാരം കൈയില്‍ കിട്ടിയാല്‍ എല്ലാ ഫാസിസ്റ്റുകളും ഒരുപോലെ തന്നെ.. ഇന്ത്യാ ഇപ്പോഴും ഒരു ഡെമോക്രാറ്റിക് രാജ്യമായതുല്കൊണ്ട് നാമിത് അല്പമെങ്കിലും പുറത്തറിയുന്നു... അല്ലെങ്കില്‍ ഇത് തുറന്ന് പറയാന്‍ ഒരു കുഞ്ഞ് പോലും ധൈര്യപ്പെടില്ല

Habeeb Nazir said...

ഭീകരതയുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് രാജ്യത്തെ ജനങ്ങളൊന്നിച്ചാണ്. അതുകൊണ്ടു തന്നെ ഭീകരവാദങ്ങളെ ജാതി തിരിച്ച് കാണേണ്ട ആവശ്യമില്ല. തീവ്രവാദിയുടെ ജാതിയേതായാലും അവന്റെ ദുഷ്ച്ചെയ്തികളുടെ ഫലം ആരാണ് അനുഭവിക്കേണ്ടി വരുക, അവന്റെ ജാതിയില്‍പ്പെട്ടവര്‍ മാത്രമാണോ?

ഇവിടത്തെ പോസ്റ്റുകളിലൂടെ കണ്ണോടിച്ചാലറിയാം. പാര്‍ശ്വവല്‍കൃതമായ പോസ്റ്റുകളാണ് അധികവും. കുറ്റകൃത്യങ്ങളെ ജാതി തിരിച്ച് കാണിക്കുന്നവ. എന്റെ സുഹൃത്തുക്കളേ, ഇതൊരു തരം കപട മതനിരപേക്ഷതയല്ലേ? ഇതു തിരിച്ചറിയാനുള്ള ശേഷി നമുക്കില്ലേ? ഈ ബ്ലോഗിന്റെ പേരുതന്നെ നോക്കൂ.. "കീഴാളപാഠങ്ങള്‍"..ഇക്കാലത്ത് ആരാണ് കീഴാളന്‍? ഇത്തരത്തിലുള്ള അധഃപതനചിന്ത എന്തിന്? ഇതും ഒരു തീവ്രവാദചിന്തയല്ലേ? ലേഖകന്റെ ലേഖനങ്ങളിലൂടെ കണ്ണോടിച്ചാല്‍ അതും അറിയാം.

നമ്മുടെ നാട്ടില്‍ നിന്ന് ജാതീയമായ തരംതിരിവുകള്‍ മുഴുവന്‍ ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ വളരെ വലുതാണ്. അതിനിടയിലാണ് ഞണ്ടുകളെപ്പോലെ രക്ഷപെടുന്നവരെ രക്ഷപെടുത്താത്ത ഇത്തരം complex പോസ്റ്റുകള്‍.അന്യന്റെ കുറ്റകൃത്യങ്ങളെ ഒരു വിരല്‍ ചൂണ്ടിപ്പറയുമ്പോള്‍ തനിക്കു നേരെ തിരിഞ്ഞിരിക്കുന്ന മറ്റു വിരലുകളെ ഇക്കൂട്ടര്‍ കാണുന്നില്ല.

ബൂലോകത്ത് ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ചേരിതിരിഞ്ഞ് കുറ്റപ്പെടുത്തല്‍. ഇതിനെതിരെ നമുക്ക് പ്രതികരിച്ചേ പറ്റൂ. ഇല്ലെങ്കില്‍ ബൂലോകവും ജാതിതിരിയും. അല്ലെങ്കില്‍ ഇക്കൂട്ടര്‍ തിരിക്കും.

ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയുക, കുറ്റകൃത്യങ്ങള്‍ക്ക് ജാതിയില്ല.

ഭൂതത്താന്‍ said...

സത്യത്തെ എത്ര കാവി പുതപ്പിട്ടു മൂടിയാലും ....അത് ഒരുനാള്‍ പുറത്തു വരിക തന്നെ ചെയ്യും ...

ചാർ‌വാകൻ‌ said...

ശ്രീ ഹബീബ്,താങ്കൾ ഇങ്ങനെ പറയുന്നു:
ഇവിടത്തെ പോസ്റ്റുകളിലൂടെ കണ്ണോടിച്ചാലറിയാം. പാര്‍ശ്വവല്‍കൃതമായ പോസ്റ്റുകളാണ് അധികവും. കുറ്റകൃത്യങ്ങളെ ജാതി തിരിച്ച് കാണിക്കുന്നവ. എന്റെ സുഹൃത്തുക്കളേ, ഇതൊരു തരം കപട മതനിരപേക്ഷതയല്ലേ? ഇതു തിരിച്ചറിയാനുള്ള ശേഷി നമുക്കില്ലേ? ഈ ബ്ലോഗിന്റെ പേരുതന്നെ നോക്കൂ.. "കീഴാളപാഠങ്ങള്‍"..ഇക്കാലത്ത് ആരാണ് കീഴാളന്‍? ഇത്തരത്തിലുള്ള അധഃപതനചിന്ത എന്തിന്? ഇതും ഒരു തീവ്രവാദചിന്തയല്ലേ? ലേഖകന്റെ ലേഖനങ്ങളിലൂടെ കണ്ണോടിച്ചാല്‍ അതും അറിയാം.
ഞാൻ ബ്ലോഗ് തുടങ്ങുന്ന സമയത്ത് ഇത്തരം വിഷയങ്ങൾ കണ്ടിട്ടില്ലായിരുന്നു.സബാൾട്ട്സ് സ്റ്റഡീസ് എന്ന ഗ്രാംഷിയൻ സംവർഗ്ഗം മലയാളീകരിച്ചതാണ്’കീഴാള പാഠങ്ങൾ”ആ പേരുമാറ്റാവുന്നതേയുള്ളു.അതല്ലല്ലോ വിഷയം.
ഇന്ത്യൻ ദേശീയതയുടെ കറകളഞ്ഞ വ്യക്തി രൂപമാണ് അർദ്ധ നഗ്നനായ ഗാന്ധിജി.ഗാന്ധിയുടെ പ്രതിനായകനായ,കോട്ടും സൂട്ടുമിട്ട അംബേദ്ക്കറായിരുന്നു.,കീഴാളജനസമൂഹങ്ങളൂടേയും,അവർണ,ഭാഷാ/മത ന്യൂനപക്ഷങ്ങളുടേയും അവകാശം പ്രശ്നവൽക്കരിച്ചതും,സാധിച്ചെടുത്തതും.
ഇന്ത്യയിലെ ഹിന്ദുമത മെന്നത് നൂറ്റാണ്ടുകളായി ഒരുവലിയ ജനവിഭാഗത്തിന് മനുഷ്യാവകാശങ്ങളോ,പൌരാവകാശങ്ങളോ നിഷേധിച്ച അധീശ പ്രത്യശാത്രമാണ്.ഇതിനെ പ്രത്യശാസ്ത്രപരമായി നേരിടാൻ കെല്പു നേടുകയാണ് ആദ്യം വേണ്ടത്.
താങ്കളുടെ വിമർശനത്തെ സ്വാഗതം ചെയ്യുന്നു.

Joker said...

ഗാന്ധിയ്യെ വധിച്ച ഹൈന്ദവ ഭീകരത വളര്‍ന്ന് പന്തലിച്ച് , ഗുജറാത്തും, ബാബരി മസ്ജിദും,ബോഒംബെയിലുമെല്ലാം എത്തിയെങ്കിലും. ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ വേരോഒടിയ ഹൈന്ദവ ഭീകരവാദം മറ്റെന്തിനേക്കാളും ഭീകരമായി ഇന്ത്യയെ ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്. നിരന്തരമായി ജനങ്ങളില്‍ കുത്തി വെച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുത പ്രകടമാകുന്നത് കലാപങ്ങളിലും മറ്റും ആണെന്ന് മാത്രം. പോലീസിലും , മറ്റ് അന്വേഷണ ഏജന്‍സികളിലും അടക്കം വാണരുളുന്ന ഈ ഭീകരന്മാരുടെ തന്നെ കൂട്ടാളികള്‍ ഇവര്രെയൊന്നും അന്തിമമായി ശിക്ഷിക്കാന്‍ പോകുന്നില്ല.വിലകയറ്റം പോഒലുള്ള വിഷയങ്ങളില്‍ നിന്നും മറ്റ് പല പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഇപ്പോള്‍ സ്വതന്ത്രമായി വിട്ട സി ബി ഐ യെ പിടിച്ച് കൂട്ടില്‍ കയറ്റാനും സമയമാകുമ്പോള്‍ ചില നാരായണന്‍ മാര്‍ അവതരിക്കും. അതു വരെയും കാണാം ഈ കലാ പരിപാടി.അല്ലേങ്കില്‍ അടുത്ത സ്പോടനം വരെ മാത്രം.

എങ്കിലും ഇത്രയെങ്കിലും ഉണ്ടല്ലോ എന്ന സമാധാനം.

നിസ്സഹായന്‍ said...

ഹബീബ് നെസീറേ,

താങ്കളുടെ കമന്റ് തിരക്കിനിടയില്‍ ശ്രദ്ധിച്ചില്ല. മറുപടി താമസിച്ചു പോയതില്‍ ഖേദിക്കുന്നു. പണ്ട് പഠിക്കാന്‍ ഒരു കഥയുണ്ടായിരുന്നു. കാച്ചില്‍ കൃഷണപിള്ളയുടെ കഥ. നായകന്‍ നാട്ടില്‍ അല്ലറചില്ലറ മോഷണം നടത്തി ഉപജീവനം കഴിക്കുന്ന കക്ഷിയായിരുന്നു. വിശപ്പടക്കാന്‍ കാച്ചില്‍ മോഷ്ടിച്ച് കഴിക്കുമായിരുന്ന കക്ഷിക്ക് കാച്ചില്‍ വലിയ ഇഷ്ടവുമായിരുന്നു. മോഷണം കൊണ്ട് രക്ഷയില്ലാതെ വന്ന കൃഷ്ണപിള്ള നാടു വിട്ടുപോയി. കുറേ കാലങ്ങള്‍ക്കു ശേഷം പണക്കാരനായി നാട്ടിലെത്തിയ മൂപ്പര്‍ക്ക് അമ്മ പഴയ ഇഷ്ട വിഭവമായിരുന്ന കാച്ചില്‍ പുഴുങ്ങി കൊടുത്തു. അപ്പോള്‍ കൃഷ്ണപിള്ള ചോദിക്കുകയാണ് അമ്മേ "ഇതെന്നത്തിന്‍ കായാണ് "?!

എന്നു ഫറഞ്ഞപോലെ ഫഹുമാനപ്പെട്ട ഹബീബ് അവര്‍കള്‍ എന്നാണ് നാട്ടില്‍ എത്തിയത് ? ജനിച്ചത് ഈ ഇന്ത്യാമഹാരാജ്യത്ത് തന്നേ ? അതോ ജനിച്ചതും വളര്‍ന്നതും ഫോറിനിലാ ? ആരാണ് കീഴാളന്‍? ഈ രാജ്യത്ത് ഇറങ്ങി കറങ്ങി നടന്നു നോക്കൂ അപ്പോള്‍ മനസ്സിലാകും . ജാതിയും അതിന്റെ പ്രശ്നങ്ങളും ഉണ്ടെന്നു സമ്മതിച്ചാലല്ലേ അതില്ലാതാക്കാന്‍ പറ്റൂ. താങ്കളുടെ നിലവാരം വെച്ച്, മലയാളമനോരമ, മംഗളം പൈങ്കിളികള്‍ വായിച്ച് സാര്‍വലൌകിക സാഹോദര്യം മനസ്സിലാക്കിയ ആളാണെന്നു മനസ്സിലായി . ഇവിടെ പറയുന്നതൊക്കെ കുഞ്ഞിനു ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. സാമാന്യ ബോധം പോലുമില്ലാതെ ഓരോന്നു കുറ്റിയും പറിച്ച് ഇറങ്ങി വരും, മനുഷ്യന്റെ സമയം മിനക്കെടുത്താന്‍ ! പോയി ബിസ്ക്കറ്റും പാലും കഴി.