Jul 17, 2009

ജനാധിപത്യം -ദലിതരില്‍

ജനാധിപത്യം ഒരുപാശ്ചാത്യ ഉദാര തത്വചിന്തയാണ്.ഇതിന്റെ സുവര്‍ണ്ണമുല്യങ്ങള്‍പരിചയപ്പെടുത്തി ഭരണഘടന രൂപപ്പെടുത്തിയ മഹാനായ വ്യക്തിയാണ്- ഡോ.ബി.ആര്‍.അം ബേദ്ക്കര്‍.ജനാധിപത്യത്തില്‍ ,ഒരു വ്യക്തിക്ക് ഒരു വോട്ട് ശരിയാണ്.എന്നാല്‍ ഇന്ത്യയില്‍ നിലനിന്ന ജാതിവ്യവസ്ഥയുടെ കിരാതവാഴചയില്‍ വ്യക്തിക്ക് വില പലതാണ്.മൂന്നു വട്ടമേശ സമ്മേളനങ്ങളിലും (1930,31,32)അദ്ദേഹമിത് ശക്തമായി അവതരിപ്പിച്ചു.എന്നാല്‍ ഗാന്ധിയുടെ മരണം വരെയെന്ന നിരാഹാരസമരത്തിനു മുമ്പില്‍ പിടിച്ചുനില്കാനായില്ല.നാമമാത്രമായി സം വരണ മണ്ഡലങ്ങള്‍ സ്രിഷ്ഠിച്ചു. അം ബേദ്ക്കറെ നന്നായി ഉപയോഗിച്ചു പുറത്താക്കിയ ഒരിന്ത്യയാണിന്ന്.ഭരണഘടനാന്തരം അം ബേദ്ക്കറെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുവാന്‍ മത്സരിക്കുകയായിരുന്നു,സവര്‍ണ്ണ-കോണ്‍ഗ്രസ്സ്.1951-ല്‍ ഹിന്ദുകോഡ് ബില്‍ പാര്‍ലമെണ്ഡില്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു പുറത്തുവന്നു.പത്രക്കാരുടെ ചോദ്യത്തിന്-ഇങ്ങനെ പ്രതികരിച്ചു."ദൈവത്തെ പ്രതിഷ്ഠിക്കാന്‍,ശ്രീകോവില്‍ തീര്‍ത്തു.പക്ഷെ ദൈവത്തെ കുടിയിരുത്തും മുമ്പ് ചെകുത്താന്‍മാര്‍ അവിടെ കുടിയിരുന്നു." 1952-ല്‍ ഇന്ത്യയില്‍ ആദ്യപൊതുതിരഞ്ഞെടുപ്പുനടന്നു.അം ബേദ്ക്കര്‍ മത്സരിച്ച സം വരണ മണ്ഡലത്തില്‍ കോണ്‍ഗ്ഗ്രസ് എന്‍.എസ്.കചേല്‍ക്കര്‍ എന്നയാളെ നിര്‍ത്തി ബാബാസാഹിബിനെ തോല്‍പ്പിക്കയുണ്ടായി.1953-ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലും ,ബോര്‍ക്കര്‍(പത്താം ക്ളാസ്സുപോലുമില്ലായിരുന്നു.)എന്നയാളെ നിര്‍ത്തി തോല്പിച്ചു.ജനാധിപത്യ ഭരണഘടന അതിന്റെ സ്രിഷ്ഠാവിനെ വധിക്കുന്ന അപൂര്‍വകാഴ്ച.അതിനദ്ദേഹം പ്രതികരിച്ചതിങ്ങനെ"മഹാഭാരതം വേണ്ടിവന്നപ്പോള്‍ വ്യാസനേയും ,രാമായണം വേണ്ടിവന്നപ്പോള്‍ വാല്മീകിയേയും ,ഭരണഘട്ന വേണ്ടിവന്നപ്പോള്‍ എന്നേയും ഉപയോഗപ്പെടുത്തി."

3 comments:

chithrakaran:ചിത്രകാരന്‍ said...

"ദൈവത്തെ പ്രതിഷ്ഠിക്കാന്‍,ശ്രീകോവില്‍ തീര്‍ത്തു.പക്ഷെ ദൈവത്തെ കുടിയിരുത്തും മുമ്പ് ചെകുത്താന്‍മാര്‍ അവിടെ കുടിയിരുന്നു."

എത്ര പ്രസക്തം !!!

നിസ്സഹായന്‍ said...

മനുവിന്റെ പിന്‍തലമുറക്കാരായ സവര്‍ണ്ണരാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും ഭരണകൂടങ്ങളില്‍ നിന്നും ഇതിലധികം പ്രതീക്ഷിക്കേണ്ടതുണ്ടോ ?! കോണ്‍ഗ്രസ്സായാലും കമ്മ്യൂണിസ്റ്റായാലും സവര്‍ണ്ണഗൂഢതന്ത്രം പയറ്റാത്ത കക്ഷികള്‍ ആര് ? ഇനി ദലിതനേയും പിന്നോക്കക്കാരനേയും രക്ഷിക്കാനിറങ്ങിയവരും ചെയ്യുന്നതെന്ത് ? അവരും അംബേദ്ക്കറേയും അടിച്ചമര്‍ത്തപ്പെട്ടവരേയും ചതിച്ചുകൊണ്ടിരിക്കുകയല്ലെ, അധികാരത്തിനുവേണ്ടി !!!!

chithrakaran:ചിത്രകാരന്‍ said...

മലയാള സിനിമയിലെ സവര്‍ണ്ണ രാഷ്ട്രീയ അടിയൊഴുക്കുകളെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഇവിടെയുണ്ട്.