May 23, 2012

തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ ശത്രു.

ഇത് സഖാവ് കുഞ്ഞമ്പായി.
മുക്കാൽ നൂറ്റാണ്ട് കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച് ,സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ട്രിയേറ്റ്  മെമ്പറായി.ഇപ്പോൾ ശിക്ഷാകാലാവധിയിലാണ്.ഇപ്പോൾ വയസ് എൺപത്തിയേഴ്.സംസാരശേഷി തീരെയില്ല.ഓർമ്മശക്തിക്ക് കാര്യമായ തകരാറൊന്നുമില്ല.

തിരിവിതാംകൂർ കർഷകതൊഴിലാളി യൂണിയൻ പ്രവർത്തകനായി ആദ്യകാല കമ്മ്യൂണിസ്റ്റുപാർട്ടി സംഘാടകനായി,പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ .മുഴുവൻ സമയവും പാർട്ടി.ഭാര്യ കൂലിപ്പണിയെടുത്ത് കുഞ്ഞുങ്ങളെ വളർത്തി.മക്കളെങ്ങും എത്തിയില്ല.മക്കളുടെ ചെറിയ വരുമാനത്തിൽ കഴിയുന്നു.ദോഷം പറയരുതല്ലോ.പാർട്ടി ആയിരം രൂഫാ ‘പെൻഷൻ’കൊടുക്കുന്നുണ്ട്.എന്റെ പിതാവിന്റെ(ഇന്നില്ല)ഉറ്റ മിത്രമായിരുന്നു.അതുകൊണ്ട് ഞങ്ങളോട് വല്യ വാത്സ്ല്യമാണ്.സമകാലീനരിൽ  പ്രശസ്ഥരായത്,വി.എസ്.അച്ചുതാനന്ദനും,പി.കെ.കുഞ്ഞച്ചനും(ഇന്നില്ല-എം.പി യായി,കേന്ദ്രകമ്മിറ്റിയിലും ഉണ്ടായിരുന്നു).
കഴിഞ്ഞദിവസം വീട്ടിൽ പോയി കണ്ടപ്പോൾ പറഞ്ഞ ഒരേഒരാഗ്രഹം ചെങ്കോടി പുതച്ച് വലിയചുടുകാട്ടിൽ പോകണം.അതു നടക്കുമ്മോ..?ആർക്കറിയാം.
ഞാനപ്പോൾ ഓർത്തത് നൃപൻ ചക്രവർത്തിയെയാണ്.അവസാന ദിവസം ശിക്ഷ ഇളവുചെയ്ത് ചെങ്കോടി പുതപ്പിക്കാൻ മഹാമനസ്കത കാട്ടിയ മഹത്തായ പ്രസ്ഥാനമാണ് സി.പി.എം.
നാല്പതുകളിലെ കർഷകതൊഴിലാളി സമരത്തിന്റെ,കഥയില്ലായ്മയുടെ കഥ പറഞ്ഞ് പിള്ളാരെ ബോറടിപ്പിക്കാൻ ഇനി അധികമാരുമില്ല.പുതിയ തലമുറയുടേ മിടുക്കിനൊത്തു വളരാൻ കഴിയാത്തവർ പുറത്തുപോകണമെന്ന് പീള്ളാരു പറയാൻ തുടങ്ങിയിട്ട് കാലമൊരുപാടായി.കൂട്ടാക്കാത്തവരെ ‘ക്യാപിറ്റൽ പണിഷ്മെന്റ്’നടത്തണമെന്ന് പരസ്യമായി പറയുകയും ചെയ്തു.
അച്ചുതാനന്ദൻ ഒഴികെ ,ആരെങ്കിലും പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽ,കർഷകതൊഴിലാളി സംഘടനാ രംഗത്തുനിന്നവർ ഉണ്ടോ..? അറിവുള്ളവർ പറയുക.
എൺപതുകളിൽ ,വിദ്ധ്യർത്ഥി-യുവജന സംഘടനയിൽ നിന്നും,സി.ഐ.റ്റി.യു-സർവീസ് സംഘടനാ രംഗത്തു നിന്നും വന്നവർ പാർട്ടിയിൽ മേൽകൈ നേടി.പിന്നീട് സിഐടിയു വും ഒഴിവാ‍കുന്ന കാഴ്ചയാണ് കണ്ടത്.അതുകൊണ്ടുതന്നെ സഖാവ് കുഞ്ഞമ്പായിയെ ഒഴിവാക്കിയതിൽ തെറ്റുപറയാനുമില്ല.കട്ടങ്കാപ്പിയും(കട്ടൻ കപ്പയും)പരിപ്പുവടയും കാലഹരണപ്പെട്ടത് പുതു നേതൃത്വം ഓർമ്മിപ്പിക്കേണ്ടിവരും.



5 comments:

ചാർ‌വാകൻ‌ said...

കീഴാളജാതി സമൂഹത്തിൽ നിന്നും,നേതൃനിരയിലേക്ക് ഒരാളേപോലും ഉയർത്തികൊണ്ടുവരാൻ ഈ പ്രസ്ഥാനങ്ങൾക്കൊന്നും കഴിയാതിരിക്കുന്നതിന്റെ കാരണം പരിശോധിക്കേണ്ടതല്ലേ...?

Pheonix said...

യു ആര്‍ കറക്റ്റ്‌ മി. ചാര്‍വാകന്‍. കോണ്ഗ്രസ്സിന് പറയാന്‍ പണ്ടൊരു സംസ്ഥാന മുഖ്യനായി ഒരു അജിത്‌ ജോഗി ഉണ്ടായിരുന്നു. എന്നാല്‍ സി.പി.എമ്മിന് പോളിറ്റ്‌ ബ്യൂറോയില്‍ പേരിനെങ്കിലും ഒരു ദളിതനുണ്ടോ?

Anonymous said...

Chathan master, former speaker Radhakrishnan, AK Balan all are from sub altern roots .കീഴാളജാതി സമൂഹത്തിൽ നിന്നും -:)

ചാർ‌വാകൻ‌ said...

ഫിയോനിക്സ്,കോൺഗ്രസ് ഒരു ജനാധിപത്യ രാഷ്ട്രീയ കക്ഷിയായതിനാൽ അങ്ങനെ ചിലതു സംഭവിക്കും.എന്നാൽ കമ്മ്യൂണിസ്റ്റുകളിൽ ജനാധിപത്യമില്ലല്ലോ,അതിനാൽ പ്രാതിനിധ്യം പരിഗണിക്കേണ്ടതില്ല.
അനോണി,ആ ലിസ്റ്റ് നീട്ടാവുന്നതേയുള്ളൂ.സഖാവ് കുഞ്ഞമ്പായി,സാധാരണ കൂലിവേലക്കാരനായിരുന്നു.കർഷകതൊഴിലാളി യൂണിയനിലൂടെ പ്രസ്ഥാനത്തിൽ വരുകയും,മുഴുവൻ സമയ പ്രവർത്തകനാകുകയും,ഒടുവിൽ ശിക്ഷയേറ്റുവാങ്ങുകയും ചെയ്തത് രേഖപ്പെടുത്തുകയായിരുന്നു.കോൺഗ്രസിലും കമ്മ്യൂണിസ്റ്റുപാർട്ടിയിലും ധാരാളം കുഞ്ഞമ്പായിമാരെ കാണാം.ദലിതന്റെ വിധിയാണത്.അംബേദ്ക്കർ,ജഗജീവൻ റാം മുതൽ കെ.ആർ.നാരായണൻ വരെ പ്രഗൽഭരും പ്രശസ്തരുമായവരെ ചൂണ്ടിക്കാട്ടാൻ പറ്റും.പക്ഷേ,കമ്മ്യൂണിസ്റ്റുപാർട്ടിയിൽ നിന്നും അത് സംഭവിക്കില്ല.കാരണം വിപ്ലവത്തിന്റെ മുന്നണിപടയാളികൾ,വിപ്ലവവഴികളിൽ വീണടിയേണ്ടവരാണ്,നയിക്കേണ്ടവരല്ല.

KADAMBU said...

pazhaya alappuzha district thiruvalla thalukkil partiude charithram puthiyakalathe rehapeduthedathanu , kunnamthanam mallappally' anjilithanam ,
nair madampi marude nadayirunnu karsha kathozhilai samarangal dheramai naicha sagave p m kujanpaiude jeevitham rehapeduthedathu dalitharude namalude kadamayanu marivarunna kalam pavapetta delitharude purathu kerumpole ethukudi ariyanam ;kottur kunjujinte kolapathakam kudy rehapeduthuka