കമ്മ്യൂണിസ്റ്റുകൾ ചരിത്രം പഠിക്കേണ്ടതില്ലേ..?
ഇങ്ങനെയൊരാശങ്ക പങ്കുവെയ്കേണ്ടി വന്നത് ‘നേർ രേഖ’എന്ന ചർച്ചാ ഗ്രൂപ്പിലെ ചില കമന്റുകൾ കണ്ടതിനാലാണ്(..http://www.facebook.com/groups/nerrekha/) കമ്മ്യൂണിസ്റ്റു വിശ്വാസികൾ ഒന്നടങ്കം പറഞ്ഞുവെക്കുന്നൊരു കാര്യം-മാറു മറക്കാനുള്ള അവകാശം,വഴി നടക്കാനുള്ള അവകാശം,വിദ്യാഭ്യാസത്തിനുള്ള അവകാശം,കുടികിടപ്പവകാശം--എന്നിത്യാതി അവകാശങ്ങൾ നേടിത്തന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയും അവരുടെ ഭരണകൂടവുമാണന്ന് ശങ്കയില്ലാതെ പ്രഖ്യാപിക്കുന്നു.ഇതെത്രമാത്രം വസ്തുതാപരമാണന്ന് പാർട്ടി ക്ലാസ്സുകളും-പാർട്ടി സാഹിത്യവും മാത്രം ശീലിച്ചവരോട് തർക്കിച്ചിട്ട് കാര്യമില്ല.അതുകൊണ്ടാണ് ഈ പോസ്റ്റ്.
മാറുമറക്കാനുള്ള അവകാശം:
19-)0 നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ തിരുവിതാംകൂറിൽ ബ്രിട്ടിഷ്കാർ മതവൽക്കരണവും തുടങ്ങി.1807-ലാണ് കന്യാകുമാരിക്കടുത്ത് മൈലാടി എന്നസ്ഥലത്ത് എൽ എം എസ് പള്ളി സ്ഥാപിക്കുന്നത്.നാടാർ/ചാന്നാർ-പറയർ-പുലയർ-കുറവർ-ഐനവർ-എന്നീ ജാതി സമൂഹങ്ങളെ പള്ളിയിൽ ചേർക്കുകയും,മതപഠനത്തോടൊപ്പം വിദ്യാഭ്യാസം കൊടുക്കകയുമുണ്ടായി.ആഴ്ച്ചയിൽ ഏഴുദിവസവും ഊഴിയം വേലചെയ്തിരുന്നവർ,ഞായറാഴ്ച പള്ളിയിൽ പോകുന്നതും,ഒരുങ്ങികെട്ടി(പള്ളിയുടെ രീതിയിൽ ജംബറും -ചട്ടയുമിട്ട്)പോകുന്നത് സ്വാഭാവികമായും തമ്പുരാക്കന്മാർക്ക് സുഖിച്ചില്ല.നാട്ടിൽ വലിയതോതിൽ സംഘർഷമുണ്ടായി.ഇത് ശ്രദ്ധയിൽ പെട്ട റെസിഡ്ന്റ് സായ്പ് ,കൊട്ടാരത്തിനു കത്തയച്ചു.അതിൻപ്രകാരം 1818-ൽ വിളമ്പരമുണ്ടായി..പള്ളിയിൽ ചേരുന്നവർക്ക് മേലുടുപ്പു ധരിക്കാം,എന്നാൽ മേൽജാതികളുടേതിൽ നിന്നും വ്യത്യസ്തമായിരിക്കണം.വിളമ്പരമുണ്ടായിട്ടും സംഘർഷത്തിനു കുറവുണ്ടായില്ല.അങ്ങനെയാണ് 1822-ൽ ചാന്നാർ കലാപം രൂപം കൊള്ളുന്നത്..1853-ൽ വൈകുണ്ഠ സ്വാമിയുടെ പ്രസ്ഥാനത്തോടെ തിരുവിതാം കൂറിലെങ്ങും ഈ ചലനം എത്തുകയും പുതിയ തെളിച്ചം വരുകയുമുണ്ടായി(നീട്ടുന്നില്ല..അന്ന് കമ്മ്യൂണിസ്റ്റുപാർട്ടിയുണ്ടായിരുന്നോ..സഖാക്കളെ..?)
വഴിനടക്കാനുള്ള അവകാശം.
വഴി നടക്കാനുള്ള അവകാശം സ്ഥാപിച്ചതും കമ്മ്യൂണിസ്റ്റുകളാണന്ന തമാശ പറയുന്ന സഖാക്കൾ അറിയേണ്ട ചില വസ്തുതകളൂണ്ട്.ഏതെങ്കിലും ഒരു ധാരയിൽ മാത്രമായിരുന്നില്ല,ഈ കലാപങ്ങൾ വികസിച്ചത്.പൊതു വഴി എന്ന സങ്കല്പം തന്നെ ആധുനികമാണ്.അമ്പലത്തിലേക്കുള്ള വഴി,കൊട്ടാരത്തിലേക്ക്-ജന്മി ഗ്രഹത്തിലേക്ക്-കോടതികളിലേക്ക് എന്നിങ്ങനെയായിരുന്നു വഴികൾ.തിരുവിതാംകോട് രാജാവിനെ ,ക്ഷാമകാലത് നെല്ലുകൊടുത്തുസഹായിക്കുന്ന ആലുമൂട്ടിൽ ചാന്നാർ വിദേശത്തുനിന്നൊരു കാറുവാങ്ങി.ഡ്രൈവർ-നായർ.കാറിനകത്ത് ‘ഞെളി’ഞ്ഞിരിക്കുമ്പോഴും മുക്കാൽ ഭാഗവും നടപ്പുതന്നെ.കാരണം,രണ്ടുനാഴിക പോകുമ്പോഴേക്കും ഒരമ്പലം കാണും-ഇറങ്ങി കുറുക്കുവഴി നടന്ന് വഴിയിലെത്തുമ്പോൾ നായർ കാറുമായി കാത്തുനിൽക്കും.ഇതായിരുന്നു പൊതുവഴിയുടെ അവസ്ഥ.സഖാക്കളെ,ഇതിനെ നേരിട്ട കീഴാളജാതി സമൂഹങ്ങളുടെ പ്രതിരോധങ്ങൾ രേഖപ്പെടുത്തിയതിനുമെത്രയോ കൂടുതലാണ്.(വിസ്താരഭയം..എന്നെ വിലക്കുന്നു.മറ്റൊരു പോസ്റ്റ് വേണ്ടിവരും).ഈ ധാരയിലുള്ള ചരിത്രപരമായ അടയാളപ്പെടൽ നടന്നത് അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയാണ്.പൊതുവഴിയിൽ അവകാശം സ്ഥാപിച്ചത് തന്റേടമുള്ള കൂട്ടുകാരോടൊത്ത് രാജവീധിയിലൂടെ വില്ലുവണ്ടി ഓടിച്ചത് വെല്ലുവിളിച്ചു തന്നെയാണ്..അതെല്ലാം സഖാക്കൾക്കും അറിയാം,പക്ഷേ പറയില്ല.അതാണ് പാർടി നയം.(അന്നും കമ്മ്യൂണിസ്റ്റുപാർട്ടി ജനിച്ചിട്ടില്ല.)
വിദ്യാഭ്യാസത്തിനുള്ള അവകാശം
വിദ്യാഭ്യാസവും ആധുനിക സങ്കല്പമാണ്.കൊളൊണിയൽ മൂലധനത്തിന്റെ വ്യാപനത്തിന്-മതവൽക്കരണം പോലെതന്നെ കീഴ്തട്ടിലേക് അക്ഷരവെളിച്ചം പായിക്കേണ്ടതുണ്ടായിരുന്നു.മിഷണറിമാർ അതിനുവേണ്ടിചെയ്ത് ത്യാഗത്തിന്റേയും കഠിന പരിശ്രമങ്ങളുമാണ് മലയാളിയുടെ ആധുനിക പൌരത്വം.വെള്ളക്കാരാണ് നമുക്ക് സന്യാസം തന്നതെന്ന് ശ്രീനാരായണഗുരുവിനെ കൊണ്ടു പറയിച്ചത് ഈ സത്യം മനസ്സിലായതിനാലാണ്(സഖാക്കൾക്ക് കത്താൻ..പിന്നേയും സമയമെടുക്കും)പള്ളികളെല്ലാം..പള്ളികൂടങ്ങളാക്കിയ പ്രോട്ടസ്റ്റന്റ് സഭക്കാർ അടിത്തട്ട് ജനതയിൽ നിന്നും മഹാപ്രതിഭകളേയും കണ്ടെത്തിയിരുന്നു.ഇവിടെ നവോത്ഥാനത്തിന്റെ കൊടുംകാറ്റ് വീശിക്കൊണ്ടിരുന്നപ്പോൾ ,തിരുവിതാം കൂറിലെ ചീഫ് അക്കൌണ്ട് ഓഫീസർ ജ്ഞാനജോഷ്വാ എന്ന പരിവർത്തിത പറയനായിരുന്നു.(ഇംഗ്ലണ്ടിൽ പോയി അക്കൌണ്ടസിപഠിച്ച് ഉയർന്ന സ്ഥാനം അലങ്കരിക്കുമ്പോൾ..അയ്യങ്കാളി പത്തു ബീയേക്കാരെകുറിച്ച് സ്വപ്നം കാണുന്നതേയുണ്ടായിരുന്നുള്ളു.)അന്നും ഇവിടെ കമ്മ്യൂണിസ്റ്റുകൾ ജനിച്ചിട്ടില്ല.നീണ്ട മൂന്നുവർഷത്തെ രക്തകലാപത്തിനൊടുവിൽ വിദ്യാഭ്യാസാവകാശം ഭരണകൂടം അംഗീകരിച്ചു.(നീട്ടുന്നില്ല)
കുടികിടപ്പവകാശം
കുടികിടപ്പവകാശം..ഇത് കമ്മ്യൂണിസ്റ്റ്കൾക്ക് അവകാശപ്പെട്ടതു തന്നെ.തലമുറകളോളം കാർഷിക മേഖലയിലെ കൂലിതൊഴിലാളികളായിരുന്ന കീഴജാതി സമൂഹങ്ങളെ ,കുടികളിലേക്ക് കുടിയിരുത്തുകയ്യും,മിച്ചം വന്നവരെ മിച്ചഭൂമികണ്ടെത്തി ,ലക്ഷം -ഹരിജൻ-ഗിരിജൻ-അംബേദ്ക്കർ-കോളനിയിലേക്ക് കുടുക്കിയിട്ടതിന്റെ അവകാശം,തീർച്ചയായും കമ്മ്യൂനിസ്റ്റുകൾക്കുള്ളതാണ്.അവിടെകിടന്ന് പുഴുത്തുനാറി വംശനാശം വരുമെന്ന് അവർക്കറിയാമായിരുന്നു.ഭൂപരിഷ്ക്കരണം നടപ്പിലാക്കുമ്പോൾ കൃഷിഭൂമി കർഷകന് എന്നു തീരുമാനിച്ചു.എന്നാൽ തലമുറകളോളം ജീവിതോപാദിയായ കാർഷികവൃത്തിക്കാരായ കീഴ്ജാതികൾക്ക് കൂടി ഭൂമികൊടുക്കണം എന്നു പറയാൻ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടായിരുന്നില്ല(പി.കെ.കുഞ്ഞച്ചനും,ചാത്തൻ മാസ്റ്റ്രും,പി.കെ.രാഘവനും..എന്നു വേണ്ട നേതൃത്വത്തിലേക്ക് വന്ന ഒരുത്തനും ഈ ആവശ്യം ഉന്നയിച്ചില്ല.ഉന്നയിച്ചവരെ പുറത്താക്കി)
തിരുവിതാം കൂറിന്റെ ചരിത്രത്തിൽ 1868-വരെ ക്രയവിക്രയ ബാധ്യതയോടെ വൻ കരം പിരിക്കാവുന്ന രീതിയിൽ നാടാർ/ചാന്നാർ മുതൽ താഴോട്ടുള്ള കീഴ് ജാതികൾക്ക് ഭൂമി കൊടുത്തിരുന്നു.(വിസ്താര ഭയം..നീട്ടുന്നില്ല)എന്നാൽ ജനാധിപത്യ സർക്കാരിന്റെകീഴിൽ(വിപ്ലവസർക്കാരിന്റെ കീഴിലും--)ശവമടക്കാൻ അടുക്കള പൊളിക്കേണ്ടുന്ന ഗതികേട് ഈ ജനത്തിന് എങ്ങനെയുണ്ടായി എന്ന് പൊന്നു സഖാക്കൾ ഒന്നാലോചിക്കണം..ബാക്കി..ചർച്ചയുടെ ഗതി അനുസരിച്ച്..ലത്സലാം..സഖാക്കളേ..