വിമോചനസമരം കഴിഞ്ഞ് അമ്പതാണ്ടുകള്‍ കഴിയുന്ന കാലത്ത് ,ആ സമരം ഉയര്‍ത്തിയ രാഷ്ട്രീയവും ,സാഹചര്യവും ക്രുത്യമായി നിര്‍വചിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
സമരമുഖത്തുണ്ടായിരുന്ന പലരും ഉള്വലിയുമ്പോള്,ചിലര്‍ വര്‍ദ്ധിത വീര്യത്തോടെ കളത്തിലുണ്ട്.തൊടുഞായങ്ങളെല്ലാം ജനാധിപത്യത്തിന്റെ പേരിലാണന്നതാണ് രസാവഹം.
ആരൊക്കയാണാ സമരത്തില്‍ പങ്കെടുത്തത്.സവര്‍ണ്ണ ക്രിസ്ത്യാനികള്‍,നായര്‍ സമുദായം,ഈഴവരിലെ ഉയര്‍ന്ന പാളി,വിപ്ലവ സോഷ്യലിസ്റ്റുകള്‍.ഇവര്‍ക്കെല്ലാമായി ഐക്യപെടാന്‍
പൊതുവേദി എങ്ങ്നെയുണ്ടായി..?അതാണു മറച്ചു പിടിക്കുന്നത്.വിമോചനസമരത്തിനും അരനൂറ്റാണ്ടുമുമ്പുള്ള ചരിത്രത്തെ പാഠവല്‍ക്കരിക്കുമ്പോഴെ ചിത്രം വ്യക്തമാവൂ.
ഇരുപതാം നൂറ്റാണ്ടിനാധ്യം ക്രിത്യമായും സമുദായവല്‍ക്കരണം നടന്ന സമൂഹമാണ് കേരളസമൂഹം .ദേശീയ പ്രസ്ഥാനത്തോടൊപ്പം ,ഫ്യൂഡ്ല് വിരുദ്ധ-കലാപങ്ങളും
കേരളം കണ്ടു.ശ്രീനാരായണ പ്രസ്ഥാനം ,നിലവിലുണ്ടായിരുന്ന ജാതിജന്യ മൂല്യമണ്ഡലത്തെ ഇളക്കി പ്രതിഷ്ടിച്ചു.പിന്നീട് സാധുജനപരിപാലന സംഘം അയ്യന്‍കാളിയുടെ നേത്രുത്വത്തില്‍ അവകാശപോരാടങ്ങള്‍
നയിക്കുകയും ,തുടര്‍ന്ന് ധാരാളം പ്രാദേശിക പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുകയും അതിലൂടെ രാഷ്ട്രീയ കാലാവസ്ഥ തകിടം മറിയുകയും ചെയ്തു.മുപ്പതുകളുടെ അവസാനം വരെ ഇതു തുടര്‍ന്നു.
ആ സവിശേഷ ഘട്ടത്തിലാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജന്മം കൊള്ളുന്നത്.കര്‍ഷക-കര്‍ഷക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധനചയ്തുകൊണ്ട് ,
തൊഴിലിടങ്ങളിലും,സാമൂഹ്യ ഇടങ്ങളിലും ക്രിയാത്മകമായ ഇടപെടീലുകള്‍ നടത്തി അടിസ്ഥാനജനതയുടെയും,നീതിബോധമുള്ളവരുടേയും മഹാഭൂരിപക്ഷത്തേയും ആകര്‍ഷിക്കാനായി.
ചൂഷണം പാരമ്പര്യാവകാശമായി കരുതിയിരുന്നവരുടെ സമനിലതെറ്റി.ഇതോടൊപ്പം ഉയര്‍ന്നു വന്ന രാഷ്ട്രീയ സാഹചര്യത്തേയും കൂട്ടി വായിക്കണം.ദേശീയ സമരത്തോടൊപ്പം ,
ഉത്തരവാദിത്വ പ്രക്ഷോഭവുമായി,തിരു-കൊച്ചി യിലെ സം ഘടനാ കോണ്‍ഗ്രസും ,രാജവാഴ്ചക്കെതിരെ രംഗത്തു വന്നു.ശ്രദ്ധിക്കേണ്ട കാര്യം ഇതിനോടകം കാര്യശേഷി നേടിയ
മധ്യവര്‍ഗ്ഗ/മധ്യമജാതികളായിരുന്നു നേത്രുത്വത്തില്‍.ജാതി/സാമൂഹ്യ ശ്രേണിയില്‍ ഏറ്റവും മുന്നിലും ഏറ്റവും പിന്നിലും നിന്നിരുന്ന സാമൂഹ്യജനവിഭാഗങ്ങളെ പിന്തള്ളി മധ്യവര്‍ഗം /മധ്യമ
ജാതികളയിരുന്ന സവര്‍ണ്ണ ക്രൈസ്തവരും,നായര്‍ ജാതിയും മുന്നില്‍ വന്നു.കാര്‍ഷിക സാമൂഹ്യോല്‍പാദക സമൂഹമായിരുന്ന കേരളത്തെ സംബന്ധിച്ചടത്തോളം ,കമ്മ്യുണിസ്റ്റുപാര്ട്ടിയുടെ ഉദയം
കാര്‍ഷിക-കുത്തക ജ്ന്മികള്‍ക്ക് പ്രഹരം തന്നെയായിരുന്നു.കൂടാതെ വിദ്ധ്യാഭ്യാസ മേഖലയിലെ കുത്തകകളായ സവര്‍ണ്ണ ക്രിസ്ത്യന്‍-പുരോഹിത സമൂഹത്തിനു താങ്ങാനാവാത്ത നിയമ നിര്‍മ്മാണ
ത്തിലൂടെ ,ആ മേഖലയില്‍ പണിയെടുക്കുന്ന അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുടെ തൊഴിലിനും ,മനുഷ്യാവകാശത്തിനും,നീതിക്കും വ്യവസ്ഥയുണ്ടാക്കി.പൊളിഞ്ഞു തുടങ്ങിയ കുത്തകാധികാരത്തിനെതിരെ അവസാന ആയുദ്ധമായി ,മുഴുവന്‍ വലതുപക്ഷ മൂരാച്ചികളേയും ഒന്നിപ്പിക്കാനും,കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയും,വിദേശ സാമ്പത്തിക സ്രോതസ്സുകള്‍
സ്വരൂപിക്കാനും കഴിഞ്ഞതോടെ ,ചരിത്രം കണ്ട ഏറ്റവും വ്രിത്തികെട്ട സമരാഭാസത്തെ"വിമോചന സമര"മെന്നു രേഖപെടുത്തുന്നു.അന്നു വിളിച്ച ചില മുദ്രാവാക്യങ്ങള്‍ മതി,ആ സമരത്തിന്റെ
സ്വഭാവം തിരിച്ചറിയാന്‍."തമ്പ്രാനെന്നു വിളിപ്പിക്കും,പാളേല് കഞ്ഞികുടിപ്പിക്കും." "ചാത്തന് പൂട്ടാന്‍ പോകട്ടേ,ചാക്കോ നാടുഭരിക്കട്ടെ".കുഞ്ഞുകുട്ടി,പെണ്ണുങ്ങളും,കെളവരും,അച്ച്ന്മാരും,
കന്യാസ്ത്രീകളും എന്നു വേണ്ട,ചില പുത്തിജീവികളും ഈ സമരാഭാസത്തില്‍ അണികളായി.കര്‍ഷക തൊഴിലാളികളായ ദലിതരും,മറ്റു പിന്നോക്ക ജാതിസമൂഹവും ആവുന്നത്ര ചെറുത്തു നിന്നു.
ഒറ്റപെട്ടു പോയ ചില കറുത്തവരെ,വളഞ്ഞു വെച്ചു തല്ലുന്ന പതിവുണ്ടായിരുന്നു.ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ,ധാരാളം ഭൂസ്വത്തുള്ള,വേലമ്പറമ്പില്‍ ചെറിയാനെന്ന ക്രിസ്ത്യാനിക് അങ്ങനെ
അടികിട്ടി.തിരുവല്ലായില്‍ യോഗത്തിനു പോകാന്‍ കുറ്റപ്പുഴവഴി പോകുമ്പോള്‍-സമരക്കാരുടെ ഗുണ്ടകള്‍ അടിച്ചു.കാരണം പുള്ളി നല്ലപോലെ കറുത്തതാണ്.അടികൊണ്ടോടുമ്പോഴും പുള്ളി പറഞ്ഞുകൊണ്ടിരുന്നു"ഞാന്‍ പെലേനല്ലേ..".ആകാലത്ത് നടന്ന സംഘട്ടനങ്ങളില്‍ കേസ്സില്‍ പെട്ടവരെത്രയെന്നും,വര്‍ഷങ്ങളോളം ഒളിവില്‍ പോയവരെത്രയെന്നും ആരും കണക്കെടുത്തിട്ടില്ല.
എന്റെ ചെറുപ്പത്തില്‍-പലെരെയും കാണുന്നത്(രണ്ടാം മന്ത്രിസഭയുടെ കാലത്ത്)വിമോചന സമരകാലത്ത്നാടുവിട്ട് പിന്നീട് തിരിച്ചു വരുമ്പോഴാണ്.
ഒരു കാര്യം തിര്‍ത്തുപറയാവുന്നതാണ്:ജനാധിപത്യത്തിനു മുകളില്‍ സംഘടിത ജാതി/മത/സമ്പന്ന സമൂഹങ്ങള്‍ക്കു മേല്‍കൈ നേടാന്‍ കാരണം'വിമൊചന സമരമെന്ന'ആഭാസത്തോടെ
യാണ്.വെളിവ് തിരെ കെടാത്ത ചില കോണ്‍ഗ്രസ് കാരെങ്കിലും അംഗീകരിക്കും.ഫാദര്‍ വടക്കന്‍'എന്റെ കുതിപ്പും ,കിതപ്പും'എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.ആന്റണിയുള്‍പ്പെടെ ചിലരെങ്കിലും മറക്കാന്‍ ശ്രമിക്കുന്ന ആ "മഹാചരിത്ര"ത്തിന്റെ പുതിയ മിശിഹ ദ:എം.ജി.എസ്.നാരായണന്.