പന്തിഭോജനം - ഉത്താധുനിക കാലത്തെ എറ്റവും വലിയ പ്രതിഭയായ സന്തോഷ് എച്ചിക്കാനത്തിന്റെ ചെറുകഥയാണ്.ജാതി വേഷം മാറി പുതിയരൂപത്തില്‍ വ്യവഹാരപെടുമ്പോള്‍,ഭക്ഷണശീലങ്ങള്‍ വിഷയവല്‍ക്കരിക്കുന്ന ചെറുകഥ.
സാമൂഹികമായി തിരസ്കരിക്കുമെന്ന ഭയം നിമിത്തം ,എല്ലാ ജാതികളും ജാത്യാചാരം അതീവ ജാഗ്രതയോടെ പരിപാലിച്ചിരുന്നു.ക്രോഫര്‍ഡ് സായിപ്പിനുണ്ടായ ഒരനുഭവകഥ ദിവാന്‍ ഗോവിന്ദമേനോന്‍ പള്ളിയില്‍ ഗോപാലമേനോനോട് പറയുന്നത് വിദ്യാവിനോദിനിയില്‍ ഇപ്രകാരം
"ക്ഷേത്രത്തില്‍ നിന്നു ഒരുനായര്‍ ചോറുകൊണ്ടുപോകുന്ന സമയം സയിപ്പിന്റെ വേലക്കാരനായ ഈഴവന്‍ തീണ്ടുകയും ആ നായര്‍ ഈഴവനെ അടിക്കുകയും ചെയ്തു.ഈ വിവരം സായിപ്പിനോടുപറഞ്ഞ് അന്യായം കൊടുക്കുമെന്നറിഞ്ഞ നായര്‍ഭയപ്പെടുകയും ഉപായത്തില്‍ ആ ചോര്‍ ഒരു പുലയനെകൊണ്ട് എടുപ്പിച്ച് സായിപ്പിന്റെ അടുക്കല്‍ ചെല്ലികയും ചെയ്തു.
എന്തുകൊണ്ടാണ്‍ ഈഴവന്‍ അടുത്തുകൂടി പോയതുകൊണ്ട് തനിക്ക് ഈ ചോര്‍ ഉണ്ടുകൂടാ എന്നും താനും ഇയാളും തമ്മില്‍ എന്തുവ്യത്യാസമാണുള്ളതെന്നും തന്റേയും ഇയാളുടേയും ദേഹത്തുള്ള രക്തത്തിന് എന്തുവ്യത്യാസമാണുള്ളതെന്നും മറ്റും സായിപ്പ് നായരോടു ചോദിച്ചു.ഭയപ്പെട്ടനായര്‍ ഒരുവ്യത്യാസവുമില്ലന്നും ഇവിടെകൊണ്ടുവന്നിട്ടുള്ള ആ ചോര്‍ തന്റെമേല്‍ ആവലാതിപ്പെട്ടിട്ടുള്ള ഈ ഈഴവന്‍ഉണ്ടാല്‍ താനും ഉണ്ണാമെന്നു പറയുകയും ചെയ്തു.സായിപ്പ് തന്റെ ശിഷ്യനായ ഈഴവനെ വിളിച്ച് ചോറുണ്ണുവാന്‍ ആവശ്യപെട്ടു.ചോറുകൈയില്‍വെച്ചിരിക്കുന്നത് ഒരുചെറുമന്‍ ആണന്നുകണ്ട് ഈഴവന്‍ തങ്ങള്‍ തമ്മില്‍ തീണ്ടലുള്ളതിനാല്‍ ചോറുണ്ണാന്‍ പറ്റില്ലന്നും പറഞ്ഞു.സായിപ്പ് ഒന്നും മിണ്ടാതെ ചോറിന്റെ വില എന്താണന്നന്വേക്ഷിച്ച് ആപണം കൊടുക്കുകയും തന്റെ ശിഷ്യനായ ഈഴവനോട് സം ഗതിമുഴുവന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാല്‍ ഇങ്ങനെ വിഡ്യാനാവുകയില്ലായിരുന്നു എന്നും പറഞ്ഞു."
ശ്രേണിബദ്ധമായി അസമത്വം എപ്രകാരമാണ്‍ വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നും അവയുടെ പ്രതിലോമകരമായ പ്രവര്‍ത്തനസ്വഭാവം എപ്രകാരമാണന്നും ഈ സം ഭവം വെളിവാക്കുന്നു.മാത്രമല്ല സാമൂഹ്യതിരസ്കരണഭയം നിരന്തരം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യസ്ഥാപനമായ ജാതി സമൂഹത്തിന്റെ നാനതുറകളിലേക്കും ആഴത്തില്‍ വേരോടിയിരുന്നു എന്നും മേല്‍പറഞ്ഞ സം ഭവം തെളിയിക്കുന്നുണ്ട്.ഭക്ഷണശീലത്തിലെ ജാതി ആചാരങ്ങളും അവ ലം ഘിക്കപ്പെട്ടാലുള്ള സാമൂഹിക തിരസ്ക്കരണഭയം ഒരുമനുഷ്യനെ അവന്റെ ഭക്ഷണസമയത്തുപോലും അവന്റെ ജാതിബോധത്തെ ദിനം പ്രതി ഓര്‍മ്മപ്പെടുത്തുന്നു.അതായത് വിശപ്പ് എന്നജീവശാസ്ത്രപ്രതിഭാസത്തിനോടൊപ്പം ജാതിയെന്ന സാമൂഹ്യാസമത്വത്തിന്റെ വിശപ്പും ഉണര്‍ത്തപ്പെടുന്നു.
2 comments:
:):)
ചര്‍വാകാ,
സായിപ്പ് കേരളം ഭരിച്ചിരുന്നു എന്നതുപോലെ ഇത്ര കഠിനമായ തൊടലും തീണ്ടലും ചരിത്രത്തിന്റെ ഭാഗമായി എന്നാണ് തോന്നുന്നത്. ചുരുങ്ങിയ പക്ഷം കേരളത്തിലും.
മുമ്പ് പലപ്പോഴും താങ്കള്‍ക്ക് കിട്ടിയ കമന്റാണെങ്കിലും ഇവിടെ ഞാന്‍ ആദ്യമായതിനാല്‍ ഒന്നൂടെ ഇടുന്നു.
എന്തായാലും മനസ്സിലുള്ളത് എഴുതൂ, എഴുതി എഴുതി ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലെത്തുക തന്നെ ചെയ്യും.
ആശംസകള്‍
Post a Comment