“ജിന്ന-ഇന്ത്യാ വിഭജനവും സ്വാതന്ത്ര്യവും”എന്ന പുസ്തകത്തിന്റെ പേരില്‍ ജസ്വന്ത് സിംഗിനെ ബി.ജെ.പി പുറത്താക്കി. പാക്കിസ്ഥാനില്‍വെച്ച് ജിന്ന മതേതരജനാധിപത്യവാദിയായിരുന്നു എന്ന് അദ്വാനി പറഞ്ഞത്തിന്റെ പുകില് കെട്ടടങ്ങിയിട്ടില്ല. ജിന്നയെ പോലുള്ള ദേശീയനായകന്മാരേയും ചരിത്രപ്രാധാന്യമുള്ള വ്യക്തിത്വങ്ങളെയും, ദേശ-രാഷ്ട്രചരിത്രത്തിന്റെ മങ്ങിയ വെളിച്ചത്തിലോ സംശയത്തിന്റെ നിഴലിലോ മാറ്റിനിറുത്തുന്ന പ്രവണത ദേശീയപ്രസ്ഥാനത്തിന്റെ ആരംഭകാലം മുതലേ ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു മഹാനായ കവി ഇഖ്ബാല്‍.
ആധുനിക ഭാരതത്തിന്റെ തത്വചിന്താമണ്ഡലത്തില്‍ രവീന്ദ്രനാഥടാഗോറിനെ പോലെ വ്യക്തിമുദ്ര പതിപ്പിച്ച ദാര്‍ശനിക കവിയായിരുന്നു ഷെയ്ക്ക് മുഹമ്മദ് ഇഖ്ബാല്‍. ഉപനിഷത്തുകളിലെ ആത്മീയതയും തത്വചിന്തയുമാണ് ടാഗോറിനെ ആകര്‍ഷിച്ചതെങ്കില്‍ ഖുറാന്റെ അഗാധതയിലെ ഉറവുകളാണ് ഇഖ്ബാലിന്റെ ദാഹം തീര്‍ത്തത്. ടാഗോറിന്റെ കവിതകളില്‍ കബീര്‍, ചൈതന്യന് തുടങ്ങിയ വൈഷ്ണവകവികളുടെ സ്വാധീനം കാണാം. ഇഖ്ബാലിന് റൂമി, ഗാലിബ്, ഹാലി തുടങ്ങിയ കവികളോടാണ് കടപ്പാട്. രണ്ടു പേരും സയന്‍സിന്റെ ആരാധകരായിരുന്നു. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റേയും സൌന്ദര്യം രണ്ടുപേര്‍ക്കും വിഷയമായി. ഐഹിക ജീവിതത്തില്‍ നിന്നും ഒളിച്ചോടാനോ ഭൂതകാലത്തിലേക്കു മടങ്ങാനോ ശ്രമിക്കുന്നതിനു പകരം ഭൂതകാല-ആത്മീയാദര്‍ശങ്ങളെ ആധുനികയുഗത്തിനനുയോജ്യമായി വ്യാഖ്യാനിക്കുകയാണ് രണ്ടു പേരും ചെയ്തത്. പക്ഷേ സ്വാതന്ത്ര്യാനന്തരം ഇവര്‍ രണ്ടു രാജ്യങ്ങളുടെ ദേശീയകവികളായി മാറിയതിന്റെ ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു.
“ദേശീയതയുടെ ഹൈന്ദവീകരണം”
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഇന്ത്യയില്‍ രൂപം കൊണ്ട ദേശീയപ്രസ്ഥാനം ഒരു ഹൈന്ദവദേശീയത നിര്‍മ്മിച്ചെടുക്കാന്‍ യത്നിച്ചിരുന്നു. രാജാറാംമോഹന്റായി മുതല്‍ വിവേകാനന്ദന്‍വരെയുള്ളവര്‍ നവോത്ഥാനം എന്ന പരികല്‍പ്പനയിലൂടെ ഈ ദേശീയതയെ ആന്തരവല്‍ക്കരിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇന്ത്യന്‍ ജീവിതത്തിന്റെ സാമൂഹിക-സാംസ്ക്കാരിക വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും പ്രശ്നവല്‍ക്കരിക്കാനോ പാഠവല്‍ക്കരിക്കാനോ ദേശീയരാഷ്ട്രീയ-സാംസ്ക്കാരിക നേതൃത്വം ശ്രമിച്ചില്ല. ജാതി/മത ക്രമത്തിന്റെ അധികാരഘടനയേയോ ചിന്താരൂപങ്ങളേയോ ചോദ്യം ചെയ്യുവാനോ സാമൂഹ്യനീതിയിലധിഷ്ഠിതമായ ജനാധിപത്യചിന്ത വികസിപ്പിച്ചെടുക്കാനോ കഴിഞ്ഞില്ല. അതുകൊണ്ടാണ് ദേശീയപ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യശാസ്ത്രാടിത്തറ ഹൈന്ദവപ്രത്യയശാസ്ത്രമായി മാറിയത്. ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കളില്‍ പലര്‍ക്കും ജാതിധര്‍മ്മത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായിരിക്കുമ്പോള്‍, സര്.സി.ശങ്കരന്‍നായര്‍ക്ക് മറ്റു കോണ്‍ഗ്രസ്സ് നേതാക്കളുടെ അടുത്തിരുന്നു ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇവിടുത്തെ നാടുവാഴി/ജന്മി രാജാധികാരമുള്ളയാളായിരുന്നു അദ്ദേഹം എന്നോര്‍ക്കണം. അതായത് ഇന്ത്യന്‍ ദേശീയതയുടെ വരേണ്യവ്യവഹാരങ്ങളില്‍ ഇടമില്ലാതിരുന്ന മഹാഭൂരിപക്ഷത്തേയും ബഹിഷ്ക്കൃതരാക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുക വഴി അത്തരം സമൂഹങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഉന്നതവ്യക്തിത്വങ്ങളേയും മങ്ങിയ വെളിച്ചത്തിലേക്ക് തള്ളിനീക്കുകയാണുണ്ടായത്. ഇതിന്റെ കാലികദൃഷ്ടാന്തമാണ് വര്‍ഷങ്ങളോളം അംബ്ദേക്കര്‍കൃതികള്‍ മറച്ചുവച്ചിരുന്നത്. (അദ്ദേഹത്തെക്കുറിച്ചുവന്ന സിനിമ പോലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ല.)
ഇഖ്ബാലിന്റെ ചിന്തകളിലേക്ക് തിരിച്ചുവരാം. മതത്തെയും സാമൂഹികപരിവര്‍ത്തനത്തെയും വ്യത്യസ്ഥമായി കണ്ട കവിയായിരുന്നു അദ്ദേഹം. സാമ്രാജ്യത്തവും സങ്കുചിതദേശീയവാദവും നമ്മുടെ സ്വര്‍ഗ്ഗം കവര്‍ന്നെടുക്കുകയും സാഹോദര്യത്തെ നശിപ്പിക്കുകയും യുദ്ധത്തിന്റെ വിത്തുകള്‍ വിതക്കുകയും ചെയ്യുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
“സ്വതന്ത്രമനുഷ്യന്റെ രക്തധമനികള്‍ ഇരുമ്പുധമനികള്‍ പോലെ ഉറപ്പുള്ളത്.
പരതന്ത്രന്റെതാകട്ടെ മുന്തിരിവള്ളികള്‍പോലെ ദുര്‍ബ്ബലവും”
സ്വാതന്ത്ര്യദാഹത്തിന്റേയും ദേശസ്നേഹത്തിന്റേയും ധാരാളം ഗീതങ്ങളെഴുതിയ ഇഖ്ബാല്‍ “നിന്റെ ഭൂമിയില്‍ നിനക്ക് അധികാരമുണ്ടായേ തീരൂ ” എന്ന് കൃത്യമായ രാഷ്ട്രീയനിലപാടെടുക്കുന്നു. നിലവിലുള്ള മര്‍ദ്ദനാധിഷ്ഠിത സാമൂഹികവ്യവസ്ഥയില്‍ ദു:ഖം കര്‍മ്മഫലമാണെന്ന ന്യായം പറഞ്ഞുകൊണ്ട് മര്‍ദ്ദിതരോട് സംതൃപ്തരാകാന്‍ ഉപദേശിക്കുന്ന മതബോധത്തെ തള്ളിക്കളയുന്നു. “അസംതൃപ്തിയും അസ്വസ്ഥതയുമാണ് പൌരുഷത്തിന്റെ ലക്ഷണങ്ങള്‍”
അംബ്ദേക്കര്‍ അയിത്തജാതികളുടെ ഭാഷയിലും വിഷയത്തിലുമൂന്നി സംസാരിച്ചപോലെയാണ് ഇഖ്ബാലും മതഭക്തനായ ഒരു മുസ്ലീമിന്റെ ഭാഷ സ്വീകരിച്ചത്. മുസ്ലിമിനെ പട്ടിണിയില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിക്കുകയാരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മതത്തെയും വ്യവസായവല്‍ക്കരണത്തിന്റെ ഫലമായി പാശ്ചാത്യരാജ്യങ്ങളിലുണ്ടായ പരിഷ്ക്കാരങ്ങളേയും കൂട്ടിയിണക്കാനാണ് ശ്രമിച്ചത്.
1930-ല്‍ മുസ്ലിംലീഗിന്റെ അദ്ധ്യക്ഷനായതില്‍ പിന്നെ ഇസ്ലാമായിത്തീര്‍ന്നു. 1037- ആകുമ്പോഴേക്കും “രാജ്യത്തെ ജാതി/മത/ഭാഷ അടിസ്ഥാനത്തില്‍ പുനര്‍വിഭജിക്കാത്തിടത്തോളം കാലം ഇന്ത്യയില്‍ സമാധാനമുണ്ടാകില്ല.” എന്ന നിലപാടില്‍ എത്തി.
അങ്ങനെ ഒരു കാലത്ത് ദേശാഭിമാനപരങ്ങളായ ഗാനങ്ങള്‍ കൊണ്ട് (സാരെ ജഹാന്‍സേ അച്ചാ.....) ആവേശം കൊള്ളിച്ച മഹാകവി ഇന്ത്യയുടെ വിഭജനത്തിനു പ്രചോദനം നല്കിയതെന്തു കൊണ്ട്...... !!??
മാതൃപഞ്ചകം
-
ശങ്കരാചാര്യരുടെ വിഖ്യാതമായ മാതൃപഞ്ചകം എന്ന കൃതിയുടെ വൃത്താനുവൃത്തപരിഭാഷ.
2021 മെയ് 12-ന് ഇത് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. മൂലം പരിഭാഷ
മുക്താമണിസ്ത്വ...
1 year ago
17 comments:
സ്നേഹിതാ ,
തെറ്റായ ഒരു സന്ദേശം കൈ മാറാന്‍ താങ്കള്‍ ശ്രമിക്കുന്നു.. വിഭജനം പ്രഖ്യപിക്കുനതിനു തൊട്ടുമുന്‍പ് നെഹ്രുവിന്റെയും ജിന്നയുടെയും അടുത്ത് ഇത് പാടില്ല ഇഖ്ബാല്‍ പറഞത് ചരിത്രം.. അദേഹം ഒരിക്കലും വിഭജനത്തിനു കൂട്ട് നിന്നിട്ടില്ല..
1)ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അസംഖ്യം തലയെടുപ്പുള്ള മുസ്ലിം ങ്ങളായ നേതാക്കളുണ്ടായിരുന്നു. ഇവര്‍ ലീഗില്‍ ചേരുകയോ പാക്കിസ്ഥാനിലേക്ക് പോകുകയോ ചെയ്തില്ല. എന്തുകൊണ്ട് ?
2)മതേതര വാദികളായ ജിന്നയും ഇഖബാലും മുസ്ലിംങ്ങളെ ഭൂരിപക്ഷ സവര്‍ണ്ണ് ഹിന്ദുത്വം ഒതുക്കുമെന്ന ഭയത്താല്‍ പാക്കിസ്ഥാന് രൂപീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. അതും അംഗീകരിക്കുന്നു. എന്നാല്‍ എന്തുകൊണ്ട് പാക്കിനെ ഒരു മതേതര രാഷ്റ്റ്രമാക്കി നിലനിര്‍ത്തിയില്ല ? ചരിത്രം അത്ര വിശദമായി അറിയില്ല . പറ്യൂ സുഹൃത്തെ.
വിഭജനത്തിനു കാരണമാകുന്ന കാര്യങ്ങള്‍ ഉണ്ടാകുന്നതിണ്റ്റെ കാരണം ഇക്ബാല്‍ ലീഗ്
അധ്യക്ഷനാവുന്നതു മൂലമല്ല... അന്നു തീവ്രമായി ഉയര്‍ന്ന് വന്ന ഹൈന്ദവ തീവ്രവാദ നിലപാടുകളില്‍ നിന്നാണു...
സവര്‍ക്കര്‍ എന്താണു പറയുന്നതു :
"പിതൃ ഭൂമിയും പുണ്യഭൂമിയുമെന്ന നിലയില്‍ ഹിന്ദുസ്ഥാന്റെ മണ്ണുമായി ഹിന്ദുക്കളുടെ ഭൂതവും ഭാവിയും 'മാത്രമാണു' അഭ്യേദമായി ബന്ധിക്കപ്പെട്ടു കിടക്കുന്നതു.. അവരാണു അടിത്തറയും കരുതല്‍ സേനയും.."
പട്ടേല്‍ പോലും ഈ ഹിന്ദുത്വ ആരാധകനായിരുന്നു...
അപ്പോല്‍ അംബേദ്ക്കര്‍ പറയുന്നതാണു ശരി..
".. ഹിന്ദുത്വം യാഥാര്‍ത്യമാവുന്നുവെങ്കില്‍ അതു ഈ രാജ്യത്ത് ഏറ്റവും വലിയ ദുരന്തമാവുമെന്നതില്‍ സംശയമൊന്നുമില്ല.. അതു സ്വാതന്ത്യ്രത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയായിരിക്കും.. അക്കാരണത്താല്‍ അതു ജനാധിപത്യ വിരുദ്ധവുമാണു.. അതിനെ എന്ത് വില കൊടുത്തും തടയേണ്ടതുണ്ട്..."
ഈ അവസ്ഥയില്‍ മുസ്ളിമകള്ക്ക് സ്വസ്ഥതയുണ്ടാവണമെങ്കില് അന്നത്തെ സാഹചര്യത്തില്‍ ഇക്ബാല്‍ വിഭജനത്തെ അനുകൂലിച്ചെങ്കില്‍ ?? ഇന്നത് തെറ്റ് എന്ന് പറയുന്നത് യുക്തിപരമല്ല എന്നാണു പറയാന്‍ തോന്നുന്നതു ...
പറഞ്ഞു വരുന്നത് ശരിയാണ് സേ്നഹിതാ അമ്പേദ്കറിന്റെ ചെയ്തികള്‍ കേരളത്തിലും ഫലം കണ്ടുതുടങ്ങി. ദളിത സംഘടന പരസ്യത്തിനായി കത്തിയെടുത്തല്ലൊ. ചവിട്ടിയരക്കപ്പെട്ട ഒരു പാവം വൃദ്ദന്റെ ജീവിക്കനുള്ള അവകാശത്തിനെ പറ്റി പറയാന്‍ ആരുമില്ല. കാരണം ചത്തവന് വോട്ടില്ലല്ലൊ. ജാതിയെന്ന പിശാചിനെ ഉന്മൂലനം ചെയ്യേണ്ടതിനു പകരം അതിനെ വളര്‍ത്തി നേതാവായ അമ്പേദ്കറിന്റെ തന്ത്രം ഇനിയും ഇവിടെ ചോരയൊഴുക്കട്ടെ. നിങ്ങള്‍ക്കൊക്കെ ഇനിയുമെഴുതിക്കൊല്ലാന് പെറ്റ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി തല്ലുകൊണ്ട കുറേ പേര്. അന്ന് കോട്ടും സൂട്ടുമിട്ട് തല്ലുകൊള്ളാതെ രക്ഷപ്പെട്ടവരൊക്കെ പുതിയ ജനനായകന്മാര്. ഈ രാജ്യത്ത് ജനാധിപത്യം ഇത്തിരി കൂടിപ്പൊയതിന്റെ കുഴപ്പം
തിരൂർക്കാരൻ വന്നതിനും പ്രതികരിച്ചതിനും നന്ദി.ഇഖ്-ബാലിന്റെ ജീവിതത്തെ പറ്റി വായിച്ചപ്പോൾ 1908-ൽ പഠനം കഴിഞ്ഞ് ,യൂറോപ്പിൽ നിന്നും ഇന്ത്യയിൽ വന്നത്.1938-ൽ മരിക്കുന്നു.പിന്നെങ്ങനെയാണ് 'വിഭജനത്തിന്റെ തൊട്ടു മുൻപ് 'നെഹ്രുവിന്റെയും ജിന്നയുടെയുമടുത്ത് പാടില്ലന്നു പറയും.കൂടുതൽ അറിയുവാൻ പുസ്തകങ്ങൾ പറയൂ.
ഞാന്‍ പ്രതീക്ഷിച്ചിരുന്ന ആളാണ് താങ്കള്‍.വന്നതിനു നന്ദി.
ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസ്സില്‍, ആസാദ് ഉള്‍പ്പെടെ(കേരളത്തില്‍,മൊയ്തു മൌലവി,അബ്ദു റഹ്മാന്,അങ്ങനെ പലരും )ഒരുപാട് നേത്രുത്വങ്ങളാണ് സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്തത്.ഇവരേല്ലാം തിരിച്ചറിഞ്ഞ വസ്തുത;ദേശീയത രൂപപ്പെട്ട ദേശ-രാഷ്ട്ര സങ്കല്പത്തില് എല്ലാജനസമൂഹത്തേയും ഉള്ക്കൊള്ളാനാവില്ലന്നതാണ്.ആസാദിന്റെ ആത്മകഥ വായിക്കുക.പാകിസ്ഥാനിലേയ്ക് എന്തുകൊണ്ടു പോയില്ല..?എന്നതിനുത്തരം ജനിച്ചു വളര്‍ന്ന മണ്ണുപേക്ഷിച്ച് എന്തിനു പോകണം ..?എന്ന മറുചോദ്യമാണ്.
താങ്കളുടെ വാദത്തില്‍ പതിയിരിക്കുന്നത്,അപകടകരമായ സന്ദേശമാണ്,അത് ഇന്ത്യയില്‍ ജീവിക്കുന്ന ജനങ്ങളില്‍ ചെറുന്യൂനപക്ഷമായ ഹിന്ദുക്കളേ ഇന്ത്യയിലെഭൂരിപ്ക്ഷമതക്കാരാക്കുന്ന തന്ത്രം .വര്‍ണ്ണവ്യവസ്ഥയെ നിരാകരിക്കാത്ത മഹാത്മാവിനെ,മതസൌഹാര്‍ദത്തിനു ശ്രമിച്ചതിനു ശിക്ഷിച്ച നീതിബോധം ...പോരട്ടേ...
2.പാകിസ്ഥാന്റെ രൂപീകരണം തന്നെ..മതത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
ഇന്ത്യന്‍ ഭരണഘടന 'മതേതര ജനാധിപത്യം 'അടിസ്ഥാനപ്പെടുത്തിയാണ്.അതില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ,ഭാഷാന്യൂനപക്ഷങ്ങള്‍ക്കും ,അവശതയനുഭവിക്കുന്ന നിരവധി ജനസമൂഹങ്ങള്‍ക്കും ,പരിരക്ഷകൊടുക്കുന്നു.
സുഹ്രുത്തെ ,പാകിസ്ഥാനെയോ,ഇഖ്ബാലിനെയോ ന്യായീകരിക്കാനിട്ടതല്ല.ഞാനതിന്റെ ആളുമല്ല.ഇന്ത്യാ വിഭജനമെന്ന ഭീകരമായ മുറിവുണ്ടാക്കിയതിനുത്തരവാദികള് മുസ്ളീമുകളാണന്ന ചരിത്ര വായനയെ പാഠവല്ക്കരിക്കുകയ്യായിരുന്നു.
ബേക്കര്‍ നന്ദി.
അനോണിയെ ഒഴിവാക്കുന്നു.വിഷയവുമായി ബന്ധപ്പെട്ടതുവല്ലതുമുണ്ടങ്കില് പറയൂ.കൊലപാതകനെ ശിക്ഷിക്കുന്ന ജോലി പോലീസ് നോക്കിക്കൊള്ളും .ജനാധിപത്യം കൂടിപോയങ്കില്,മാറ്റി ഫാസിസം കോണ്ടുവരാന്‍ ആഞ്ഞുപിടി.
ഉചിതമായ പോസ്റ്റ്.
ഹൈന്ദവ വര്‍ഗ്ഗീയതയുടെ ഗന്ധം നമ്മുടെ അന്തരീക്ഷം മുഴുവന്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഒരു വര്‍ഗീയതയില്ലാത്ത ഹിന്ദുവിനുപോലും ആ വര്‍ഗ്ഗീയ ദുര്‍ഗന്ധത്തെ തിരിച്ചറിയാനാകില്ല.നമ്മുടെ വിവേചന ശക്തി അതിനോട് താദാത്മ്യപ്പെട്ടുപോയതിനാല് ഇവിടെ ഹൈന്ദവ വര്‍ഗ്ഗീയത നിലനില്ക്കുന്നില്ലെന്നുപോലും നാം വിശ്വസിക്കുകയും വാദിക്കുകയും ചെയ്യും.
(സത്യത്തില്‍ നമ്മുടെ എല്ലാ വിപ്ലവ പാര്‍ട്ടികളിലും ഹൈന്ദവ വര്‍ഗ്ഗീയതയുടെ അതിപ്രസരം തന്നെയുണ്ട്.) എന്നാല്‍ മുസ്ലീം വര്‍ഗ്ഗീയത നമുക്ക്(ഹിന്ദുവിനും,കൃസ്ത്യാനിക്കും)ഉടന്‍ തിരിച്ചറിയാനാകും. ഹിന്ദു വര്‍ഗ്ഗീയതയുടെ പശ്ചാത്തലത്തില്‍ അത് ഒറ്റപ്പെട്ട തുരുത്തായി നില്ക്കുന്നതില് പ്രകടമായി നില്ക്കും.
നമ്മുടെ പൊതു വ്യവഹാരത്തിലും,ചടങ്ങുകളിലും,സ്ഥാപനങ്ങളിലും നാം ആചരിക്കുന്ന ഹൈന്ദവ മൂല്യബോധം,ഭാഷ,ശീലങ്ങള്‍ എന്നിവ മുസ്ലീങ്ങള്‍ക്ക് എന്തുമാത്രം ശ്വാസംമുട്ട് ഉണ്ടാക്കുന്നതായിരിക്കും എന്നൊന്ന് ആലോചിച്ചുനോക്കു. ഇല്ല, അത്രയൊന്നും ശ്വാസം മുട്ട് ഇപ്പോള്‍ ഉണ്ടാക്കുന്നില്ലായിരിക്കും. കാരണം,സമൂഹത്തിലെ സാധാരണക്കാരായ മുസ്ലീങ്ങളും ഹിന്ദുക്കളുമൊന്നും അത്രക്ക് മാനസിക അടിമത്തില്‍ നിന്നും മുക്തരായിട്ടില്ല. അതുകൊണ്ട്,അപമാനിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഫലമായുള്ള അത്യാഹിതങ്ങള്‍ കാണപ്പെടുന്നില്ല. എന്നാല്‍, ഒരു കവി അങ്ങനെയാണോ? സാധാരണക്കാരന് അടിമത്വത്തില്‍ നിന്നും മോചനം നേടുന്നതിനു 50 വര്‍ഷം മുന്‍പെങ്കിലും കവികളും കലാകാരന്മാരും ആത്മാഭിമാനത്തിന്റെ ഗിരിശൃംഗങ്ങളിലെത്തിയിരിക്കും.
അതുകൊണ്ടുതന്നെ അയാള്‍ അനുഭവിക്കുന്ന അന്യതാബോധം അയാളില്‍ സമൂഹത്തെ മതനിരപേക്ഷമായി ഒന്നിപ്പിക്കാനുള്ള സാംസ്ക്കാരിക പ്രവര്‍ത്തനമായി ശക്തമായി പുറത്തുവരും.
എത്ര പിടഞ്ഞാലും രക്ഷപ്പെടാനാകില്ലെന്ന് ഉറപ്പാകുംബോള് അയാള്‍ പ്രായോഗികതയുടെ അതിര്വരംബിനകത്തേക്ക് മാറ്റപ്പെട്ടേക്കാം.
നഷ്ടം അയാള്‍ക്കല്ല. വര്‍ഗ്ഗീയതയുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ സവര്‍ണ്ണതയുടെ മാളങ്ങളിലേക്ക് ചുരുങ്ങുംബോള്‍ ഹിന്ദുവെന്ന് അതുവരെ അഭിമാനിച്ചിരുന്ന ഭൂരിപക്ഷ ജനതപോലും അടിമത്വത്തിന്റെ നുകത്തിനു കീഴിലേക്ക് ഒതുക്കപ്പെടുന്നുണ്ട്.
ചിത്രകാരന്റെ ക്രിത്യമായ നിരീക്ഷണത്തിനു നന്ദി.ഈ പോസ്റ്റുകൊണ്ട് ഞാനുദ്ദേശിച്ചതും അതുതന്നെ.
ഇന്ത്യാ വിഭജനത്തിന്റേയും അധികാര കൈമാറ്റത്തിന്റെയും ഭാഗമായുള്ള ഏതു വിഷയത്തേയും ചർച്ചക്കെടുക്കൂമ്പോൾ സാമ്രാജ്യത്വ-സാമ്പത്തിക-രാഷ്ട്രീയ ഇടപെടലുകളെയും അതിന്റെ പരസ്പര ബന്ധത്തെയും കാണാതെ പോകരുത്.മറ്റൊന്ന് ചിത്രകാരൻ സൂചിപ്പിച്ച പോലെ കൊളോണിയൽ കാലഘട്ടം മുതൽ ആരംഭിച്ചതും ഇന്നും തുടരുന്നതുമായ ജാതി-ജന്മിത്വ ബന്ധങ്ങളുടെ നീക്ക് പോക്കില്ലാത്ത സം രക്ഷണം കൊതിക്കുന്ന മനസ്സുകൾക്ക് ഏറെ സ്വാധീനമുണ്ട് നമ്മുടെ രാജ്യത്ത്...രാജ്യത്തെ മുഴുവൻ തളച്ചിട്ടിരിക്കുന്ന പിന്തിരിപ്പൻ ഉൽപാദന ബന്ധങ്ങളെ തകർത്തെറിയുന്ന വിപ്ലവ്കടമകളിൽ നിന്ന് അടിസ്ഥാന വർഗ്ഗങ്ങളുടെ ശ്രദ്ധതിരിച്ചു വിടാൻ ജാതി-ജന്മിത്വത്തെ താലോലിക്കുന്ന രാമരാജ്യ സങ്കൽപത്തിന്നും,പ്രാദേശിക അനുഭവമാത്രവാദ,പ്രായോഗികതാവാദ സമീപനത്തിന്നും നിർവഹിക്കാനുള്ളത് സാമ്രാജ്യത്വ അജണ്ടയും അതിന്റെ താൽപര്യവുമാണ്. ഏതെൻകിലും വിധേന പണം സമ്പാദിച്ചു കഴിഞ്ഞാൽ സവർണ്ണ ഭുപ്രഭുത്വത്തിന്റെ എല്ലാജീർണ്ണതകളും വാരിപ്പുണരുകയും ആഭാസകരമായ ആർഭാടങ്ങളോടെ വിവാഹം, പിറന്നാൾ ചടങ്ങുകൾ [തെരണ്ടുകല്ല്യാണംവരെ]നടത്താൻപോലും സമ്പത്തിലൊരു നല്ല പങ്ക് ധൂർത്തടിക്കുകയും , മതേതര വേഷം ചമയുന്ന രാഷ്ട്രീയ പാർട്ടികളുടേയും,മത- ജാതി സംഘടനകളുടേയും പ്രാദേശിക നടത്തിപ്പുകാരുമായി,ചിത്രകാരൻചൂണ്ടിക്കാട്ടിയത്പോലെ മാനസിക മായ ഒരു സംഘർഷവുമില്ലാതെ കഴിയുക ഇത്തരക്കാരുടെ ഒരുപൊതു രീതിയാണ് .ഇവരാണ് സവർണ്ണ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്നും,രാജ്യത്ത് പ്രകടമായിരിക്കുന്ന സവർണ്ണ സാംസ്കാരിക മൂല്യങ്ങൾക്കും വളക്കൂറുള്ള സാമൂഹ്യാടിത്തറ സൃഷ്ടിക്കുന്നത്.
Instead of propagating communal hate blogs cant you guyz chitrkaran , chrvakan ..... do something +ve. Abusive language and vulgar idioms shame on you guyz
കടത്തനാടന്‍ വന്നതിന് പ്രത്യേകിച്ച് നന്ദി പറയുന്നു.ശരിയാണ്,പൊതു ബോധം രൂപപ്പെടുന്നത് ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്നാണ്.
അനോണികളെ ഒഴിവാക്കുന്നു.
ചാര്‍വാകന്‍ ,
ഒരു ഇസ്ലാം വിശ്വാസിയായിരുന്ന ഇഖ്ബാലിനു ഒരു മതേതരരാജ്യത്തില്‍ ജീവിക്കുന്നതിന് യാതൊരു വിമുഖതയും ഇല്ലായിരുന്നുവെന്നും ഇന്ത്യ വിഭജിക്കപെടണമെന്ന ആഗ്രഹമോ ഉണ്ടായിരുന്നില്ല എന്നാണു മനസിലാകുന്നത്. അതിനു ഉത്തമ തെളിവാണെല്ലോ “സാരേ ജഹാംസേ അച്ചാ”. എന്നാല്‍ സവര്ണ്ണഹൈന്ദവികതയുടെ സങ്കുചിതരാഷ്ട്രീയ ഭൂമികയില്‍ അര്‍ഹമായ ഇടം ഇസ്ലാം ദേശീയതയ്ക്ക് ഒരിക്കലും ലഭിക്കില്ലെന്ന തിരിച്ചറിവില്‍ നിന്നും, താങ്കള്‍ പറഞ്ഞപോലെ ദേശീയരാഷ്ട്രീയത്തിന്റെ പ്രത്യശാസ്ത്രം ഹൈന്ദവികതയായതും, തങ്ങള്‍ സംശയത്തിന്റെ നിഴലിലോ മങ്ങിയ വെളിച്ചത്തിലോ മാറ്റിനിറുത്തപ്പെടും എന്ന യാഥാര്‍ത്ഥ്യത്തിന്റെ അടിത്തറയിലും ആയിരിക്കണം അദ്ദേഹത്തെ പോലുള്ളവര്‍ വിഭജനനിലപാടുകളിലെത്തിച്ചേരുന്നത്.
പക്ഷെ മറ്റൊരു യാഥാര്‍ത്ഥ്യം നാം കാണതിരുന്നുകൂടാ. പാക്കിസ്ഥാനായി വിഭജിക്കാതെയിരുന്നെങ്കില് സംയുക്ത ഇന്ത്യയില്‍ മുസ്ലിംങ്ങളുടെ അവസ്ഥ എത്രഭേദമാകുമായിരുന്നു. ഗുജറാത്തു പോലുള്ള പീഢനങ്ങള്‍ ഒരിക്കളും ഇവിടെ ഉണ്ടാകുമായിരുന്നില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. മതരാഷ്ട്രമായ പാക്കിസ്ഥാനില്‍ മുസ്ലിമിന് ജീവിതം നഷ്ടപ്പെട്ടിരിക്കൂന്നുവെന്നതും സത്യമല്ലേ ?!
നിസ്സഹായന്,വളരെ ശരിയായ നിരീക്ഷണം .ഇസ്ളാം -ശരിയാണന്നു ഞാന്‍ പറഞ്ഞിട്ടില്ല.ബ്രിട്ടീഷ് സമ്രാജ്യത്തിനെതിരെ ദേശീയപ്രസ്ഥാനവും ,അതിന്റെ സമര രൂപങ്ങളും ശ്ക്തിപ്രാപിക്കുന്ന സമയത്താണ് നേതാക്കള്‍ ആ സത്യം തിരിച്ചറിയുന്നത്,അത് -ഹിന്ദുക്കള്‍ ന്യൂനപക്ഷമാണന്ന്.അറുനൂറിലധികം നാട്ടുരാജ്യങ്ങളിലായി വിവിധ മത/ജാതി/ഗോത്ര/ഭാഷാ/സമൂഹങ്ങളില്‍ ദേശീയമായി ഐക്യപ്പെടാന്‍ സാധ്യമല്ലായിരുന്നു.ബ്രിട്ടീഷ്-ഇന്ത്യയുടെ 1891-ലെ സെന്സസ്സില് ഹിന്ദുമതത്തിന്റെ പരിധി വര്ണ്ണവ്യവസ്ഥയിലായിരുന്നു.അതുകൊണ്ട് പന്ത്രണ്ടു ശ്തമാനം ഹിന്ദുക്കളുള്ളപ്പോള്‍,ഇരുപത്തിയൊന്നു ശതമാനം മുസ്ളീമുകളുണ്ടായി.ഈ പ്രാതിനിത്യം ആഗാഖാന്‍ ഉന്നയിക്കുകയുണ്ടായി.അപ്പോഴാണ് നേതാക്കള്‍ക്ക്'കത്തിയത്'.മറ്റു മതങ്ങളില്‍ പെട്ടിട്ടില്ലാത്ത മുഴുവന്‍'അവര്‍ണ്ണ'രേയും ,അവര്‍പോലുമറിയാതെ ഹിന്ദുവാക്കിയ-മാജിക്ക്.ബ്രിട്ടീഷ് ഭരണം മഹാഭൂരിപക്ഷം വരുന്ന'മര്‍ദ്ദിത ജനത'യെ സം ബന്ധിച്ചിടത്തോളം ഒരുപ്രശ്നമേയല്ലായിരുന്നു.ആ ഭാഗത്തുനിന്നൊന്നും ഒരു സമരവും രൂപപ്പെട്ടില്ല.ആര്യ-ഹിന്ദുമതമാണ്,അവരുടെ അധീശബോധമാണ്,സ്വാതന്ത്ര്യ സമരമായി രൂപപ്പെട്ടത്.സ്വാഭാവികമായും ഇതര സമുദായങ്ങളുടെ വിധി ഊഹിക്കാമല്ലോ..?ആറുപതിറ്റാണ്ടു പിന്നിട്ട സ്വതന്ത്ര ജനാധിപത്യഭരണകൂടത്തിനെതിരെ ആഭ്യന്തരമായ പൊട്ടിത്തെറിക്കലുകള്‍ പരിശോധിക്കേണ്ട തല്ലേ..?
Media can Create any symbols. Don't believe medias.
Visit http://marushabdam.blogspt.com
http://solidarity-southnews.blogspot.com
http://brpbhaskar.blogspot.com
Terrific post!
Post a Comment