 |
സഭാനേതൃത്വം.മുന്‍ നിര |
പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ (P.R.D.S)സ്ഥാപകന്‍ ശ്രീകുമാര ഗുരുദേവന്റെ (പൊയ്കയില്‍ അപ്പച്ചന്‍) 133-)മത് ജന്മദിനാഘോഷങ്ങള്‍, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍ നടന്നു.
മധ്യതിരുവിതാംകൂറിലെ കീഴാള ജനസമൂഹത്തിന്റെ ആത്മീയാന്വേഷത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ്, അപ്പച്ചനും അതോടൊപ്പം സഭയും. എല്ലാത്തരം മനുഷ്യാവകാശങ്ങളില്‍ നിന്നും പിഴുതെറിഞ്ഞ ഒരു ജനസമൂഹത്തിന് ആത്മവിശ്വാസത്തിന്റെയും, സാംസ്കാരിക ഏകീകരണത്തിന്റെതുമായ പുതിയ പാതയും വഴിവിളക്കുമായിരുന്നു അപ്പച്ചന്‍. നൂറ്റാണ്ടുകള്‍ അടിമത്വത്തിലും അജ്ഞതയിലും കുടിങ്ങി കിടന്ന ഒരു സമൂഹത്തെ ഒരു 'ജനത’യെ നിലയില്‍ പ്രത്യശാസ്ത്രപരമായി പുന:സംഘടിപ്പിച്ചതിന്, ചരിത്രത്തില്‍ അടയാളപ്പെടുകയായിരുന്നു അപ്പച്ചനും സഭയും.
കൊളോണിയല്‍ ആധുനികത നല്‍കിയ പുതിയ സാമൂഹ്യസ്ഥലികളില്‍, 'മതവല്‍ക്കരണം' എന്ന സാദ്ധ്യത ഉപയോഗിച്ച് പ്രോട്ടസ്റ്റന്റ് സഭകളിലേക്ക് വ്യാപകമായി ഇഴുകിച്ചേര്‍ന്ന കീഴാള ജാതി സമൂഹങ്ങളെ 'പുതുക്രിസ്ത്യാനി’യെന്ന അയിത്താചരണത്തിലൂടെ, പ്രത്യേകം പള്ളിയും, പട്ടവും സ്ഥാപിക്കുന്നതിനെതിരെ, മാര്‍ത്തോമാ സഭയില്‍ നിന്നും, പതിമൂന്ന് ഉപദേശിമാരോടൊപ്പം 'വേര്‍പാടു'സഭയില്‍ ചേരുകയും, സ്വന്തമായി സഭയും സ്ഥാപനങ്ങളും സംഘടിപ്പിച്ച്,
അയിത്ത ജാതിക്കാരന്റെ, പ്രതീക്ഷയും-പ്രത്യാശയുമായി മാറുകയായിരുന്നു അപ്പച്ചനും ഒപ്പം സഭയും. പരസ്പരം വിഘടിച്ചു നിന്ന പതിനാലോളം 'അയിത്ത ജാതി'കള്‍ക്ക് സഹോദര്യത്തിന്റെ, പാരസ്പര്യത്തിന്റെ പാഠങ്ങള്‍ പകര്‍ന്നത്, ചരിത്രത്തില്‍ നിന്നായിരുന്നു.'ആദിയര്‍ ജനത'യെന്ന പരികല്പന, സാമൂഹ്യവും-സാംസ്കാരികവും-സാമ്പത്തികവുമായി ഉയരാന്‍ പറ്റിയ ഊര്‍ജം നല്‍കി. ശ്രീമൂലം പ്രജാസഭയില്‍ ചെയ്ത പ്രസംഗങ്ങള്‍, ഈ വിഷയത്തിലുള്ള അപ്പച്ചന്റെ വീക്ഷണത്തെ വ്യക്തമാക്കുന്നു. കേരളത്തിന്റെ 'നവോത്ഥാന'വഴികളില്‍, ദലിതര്‍ നടന്നടുത്ത ചരിത്രത്തില്‍ രേഖപ്പെടുത്തിയ പേരുകളില്‍, പൊയ്കയില്‍ അപ്പച്ചന് സമുന്നതമായ സ്ഥാനമുണ്ട്.
ചിലചിത്രങ്ങള്‍.
സഭയിലെ യുവജനങ്ങള്‍ ‘കുമാര ദാസ സംഘം’
ഘോഷയാത്രയില്‍ .
 |
ഘോഷയാത്രയ്ക്ക് മിഴിവേകാന്‍ സഭാംഗങ്ങളുടെ കലാപ്രകടനങ്ങള്‍. |
 |
അടിമവിഷയം ദൃശ്യവല്‍കരിക്കുന്നു. |
 |
വിവിധ ശാഖകള്‍ -താളമേളത്തോടെ ഘോഷയാത്രക്ക് . |
 |
വിശുദ്ധ മണ്ഡപത്തിന്റെ മാതൃക. |
 |
സമ്മേളന നഗരിയില്‍ നേരത്തേ സ്ഥലം പിടിച്ച സഭാംഗങ്ങള്‍. |
 |
അടിമ വിഷയത്തിന്റെ നിശ്ചല ദൃശ്യങ്ങള്‍. |
 |
അപ്പനേയും അമ്മയേയും കൊണ്ടുപോയപ്പോള്‍ അനാഥരായ കുഞ്ഞുങ്ങള്‍. |
5 comments:
കുംഭമാസം അഞ്ചാം തിയതി(16.02.11) നെല്ലാടു കവലയിൽ നിന്നും,പി.ആർ.ഡി.എസ്.ആസ്ഥാനത്തേക്കു നടത്തിയ,പതിനായിരകണക്ക് സഭാവിശ്വാസികളുടെ ഘോഷയാത്രയുടെ ചിലദൃശ്യങ്ങൾ.
പി.ആര്‍.ഡി.എസ്സിന്റെ സ്ഥാപകനും ആത്മീയനേതാവുമായ പൊയ്കയില്‍ കുമാരഗുരുദേവന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് ആശംസകള്‍.
ഇപ്പോള്‍ കേരളത്തില്‍ പി.ആര്‍.ഡി.എസിന് ഏകദേശം എത്ര അനുയായികള്‍ ഉണ്ടെന്നും അവര്‍ കേരളത്തില്‍ ഏതേതു ഭാഗത്ത് താമസ്സിക്കുന്നെന്നും അറിയുമോ ?
കേരളത്തില്‍ അവര്‍ക്കുള്ള ആരാധനാലയങ്ങളെക്കുറിച്ചും വിശദീകരിക്കുമെന്നു പ്രതീക്ഷിക്കട്ടെ.
മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു., നീ ലജ്ജിച്ചു തലതാഴ്ത്തുക.
ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!??
Expert contributes to the fund of information about parliamentary information office, parliamentary information office, parliamentary information office, parliamentary information office, parliamentary information office, parliamentary information office, parliamentary information office.
Post a Comment