Jul 12, 2009

ഉള്ളവരെ ഉള്ളതു മുഴുവന്‍ സൂക്ഷിക്കാനും ,ഇല്ലാത്തവരെ അവര്‍ക്കവകാശപ്പെട്ടതു നേടുന്നതു തടയാനും ഗാന്ധിസത്തിന്റെ തത്വദര്‍ശനം സഹായിക്കുന്നു. പണിമുടക്കിനോടുള്ള ഗാന്ധിയന്‍മനോഭാവവും ജാതിവ്യവസ്ഥയോടുള്ള ഗാന്ധിയന്‍ ഭക്തിയും ,പാവപ്പെട്ടവര്‍ക്കുവേണ്ടി പണക്കാരുടെ ട്രസ്റ്റിഷിപ്പ് എന്നഗാന്ധിയന്‍ തത്വവും പരിശോധിക്കുന്നആരും നിഷേധിക്കില്ല ഇത് അന്തിമഫലമാണന്ന്.ഇത് ബോധപൂര്‍വം നടത്തിയ ഒരു രൂപകല്പനയുടെ കരുതിക്കൂട്ടിയുള്ള ഫലമാണോ എന്നത് വിവാദപരമാണ്.എന്നാല്‍ ഗാന്ധിസം സമ്പന്നവര്‍ഗത്തിന്റേയും വിശ്രമവര്‍ഗ്ഗത്തിന്റേയും ദര്‍ശനമാണ്. ഡോ.ബി.ആര്‍.അം ബേദ്ക്കര്‍. ('ഗാന്ധിസം അയിത്തജാതിക്കാരുടെ ഹതവിധി'എന്നപ്രബന്ധത്തില്‍ നിന്ന്.)

Jul 9, 2009

ഹിന്ദുനിര്‍മിതിയും -പ്രച്ചന്ന മതപരിവര്‍ത്തനവും

തമിഴ്നാട്സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന ഓര്‍ഡിനന്‍സിനെ പോലെ മറ്റു സം സ്ഥാനങ്ങളിലും നിയമനിര്‍മ്മാണം നടത്തണമെന്ന് സം ഘപരിവാര്‍ ആവശ്യപെട്ടിരിക്കയാണ്.ഹിന്ദുക്കളെ ഇസ്ളാം -ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നപ്രവണത വ്യാപകമാവുകയാണന്നും അത്"ഹിന്ദു"വിന്റെ "ഭൂരിപക്ഷ"പദവി നഷ്ടപെടുത്തുകയാണന്നുമാണ്‍ സം ഘത്തിന്റെ പേടി. ഇസ്ളാം -ക്രിസ്ത്യന്‍ മതങ്ങളേപോലെ,സം ഘടിതവും ഏകീക്രിതവും അഖണ്ഡവുമായ ഒരു മതമാണു "ഹിന്ദുമത" മെന്ന ധ്വനിയാണീവാദത്തിലുള്ളത്.മതം മാറ്റം തടയുക എന്നതിനേക്കാള്‍ പ്രധാനമായി ഫാസിസ്റ്റുകള്‍ ലക്ഷ്യമാക്കുന്നത് "ഹിന്ദു"വിന്റെ അഖണ്ഡതയും അവിഭാജ്യതയും സ്ഥാപിച്ചുറപ്പിക്കുകയെന്നതാണ്.അതോടെ സവര്‍ണ്ണ-അവര്‍ണ്ണ വൈരുദ്ധ്യങ്ങളേയും ,അധസ്ഥിത-കീഴാള പ്രതിരോധങ്ങളേയും അസാധുവാക്കാന്‍ കഴിയും .സം ഘപരിവാരത്തെ ഭയപ്പെടുത്തുന്നത് മുസ്ളീം /ക്രിസ്ത്യന്‍ മതങ്ങള്ളല്ല,ഏകവും അഖണ്ഡവുമായ മതമാകാനുള്ള ഹൈന്ദവഫാസിസ്റ്റു ശ്രമങ്ങളേ നിരന്തരം നിഷേധിച്ചുകൊണ്ടിരിക്കുന്നത് ജനസം ​ഖ്യയിലെ മഹാഭൂരിപക്ഷമായ ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ വ്യതിരിക്തമായ സ്വത്വസ്ഥാപനമുന്നേറ്റമാണ്.ഇന്ത്യയിലെ ഭൂരിപക്ഷമതമാണു "ഹിന്ദു"എന്നആധുനിക ഫാസിസ്റ്റു അവകാശവാദത്തെ,ഈവിഭാഗങ്ങളുടെ ഓരോ രാഷ്ട്രീയമുന്നേറ്റങ്ങളും അട്ടിമറിക്കുന്നു.ദലിത്-പിന്നോക്കജനത സാമുദായികമായും ,മതവിശ്വാസപരമായും വിച്ചേദിക്കുകയും ,ഭിന്നമതസമുദായങ്ങളായി സം ഘടിക്കുകയും ചെയ്താല്‍ ഹിന്ദുമതത്തിന്റെ സ്വപ്രഖ്യാപിതവക്താക്കളായ സവര്‍ണ്ണര്‍ ഒരുനിസ്സാരന്യൂനപക്ഷമായിതീരുമന്നുള്ളതില്‍ സം ശയമില്ല.ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക-സാം സ്കാരിക മണ്ഡലങ്ങളില്‍ സവര്‍ണ്ണര്‍സ്ഥാപിച്ചിട്ടുള്ള ആധിപത്യത്തിന്റെ സം ഖ്യാപരവും പ്രത്യശാസ്ത്രപരവുമായ നീതീകരണം നഷ്ടപെടും മതം മാറ്റനിരോധനത്തിലൂടെ ദലിത്-പിന്നോക്ക ജനതയിലേക്ക് ഹൈന്ദവമായ ആത്മബോധം വിന്യസിക്കുകയെന്നതാണു സം ഘപരിവാരം അര്ഥമാക്കുന്നത്.'അയോദ്ധ്യ',ശ്രിരാമന്‍'തുടങ്ങിയ പ്രതീകങ്ങളുടെ വിന്യാസത്തിലൂടെ വന്‍തോതില്‍ അധസ്ഥിതരെ ഹിന്ദുമൂല്യമണ്ഡലത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടന്നത് വസ്തുതയാണ്.മാത്രവുമല്ല,'മുസ്ളീം ഭീഷണി'യെന്നപ്രചരണത്തിലൂടെ ഒരു "ശത്രു"വിനെ സ്ഥാപിക്കവഴി,ജീവിതത്തില്‍ നേരിടുന്ന സവര്‍ണ്ണാധിപത്യ നീചതകളേ മായ്ക്കാന്‍ കഴിയില്ലന്ന് ഫാസിസ്റ്റുകള്‍ക്കറിയാം .സം ഘപരിവാര്‍ പദ്ധതി നേരിടുന്നവെല്ലുവിളി,ജാതിവിഭജനവും ,അതിന്റെ സം ഘര്‍ഷങ്ങളുമാണ്.ഇതുമറികടക്കാന്‍"ഹിന്ദു"വെന്ന ഒരു'അതീതസാമൂഹീക-മതഗണത്തെ'വിന്യസിക്കുന്നത്.'ഇസ്ളാ'മെന്ന ബാഹ്യശത്രുവിനെ കുറിച്ചുള്ള ഭീതി,ഹൈന്ദവമായ'ആന്തരികത'സ്രിഷ്ടിക്കുന്നുണ്ട്.(ഇന്ത്യ/പാകിസ്ഥാന്‍ ക്രിക്കറ്റുകളിയും ,അനുബന്ധകഥകളുമോര്‍ക്കുക)അങ്ങ്നേ"നമ്മളും "അക്രമിയായ"മുസ്ളീം അപരനും അവര്‍ണ്ണന്റെ മനസ്സിലുണ്ടാവുന്നു. കൊളോണിയല്‍ ആധിപത്യത്തിനുമുമ്പ്,തങ്ങള്‍ ഒരേമതത്തിന്റെ ഭാഗമാണന്ന ആത്മബോധം സവര്‍ണ്ണക്കോ,അവര്‍ണ്ണര്‍ക്കോ ഉണ്ടായിരുന്നില്ല.വിശ്വാസപരമോ,സാം സ്കാരികമായോ പാരസ്പര്യങ്ങള്‍ പങ്കുവെച്ചിരുന്നില്ല.ഇന്ത്യയില്‍ സെന്‍സെസ്സ് പ്രവര്‍ത്തനങ്ങള്‍ ആരം ​ഭിച്ചതോടെ ,തങ്ങള്‍ സം ഖ്യാപരമായി ന്യൂനപക്ഷമാണന്ന തിരിച്ചറിവ് സവര്‍ണ്ണരില്‍ അഗാധമായ അരക്ഷിത ബോധമുണ്ടാക്കി.അങ്ങനെയാണ്‍ "ഹിന്ദു"വെന്ന ഗണത്തിന്റെ രൂപീകരണം .അതുവരെ മതവിശ്വാസാചാരങ്ങളുടെ കാര്യത്തില്‍ തികച്ചും അഹൈന്ദവമായ പാരമ്പര്യമുള്ള ദലിത്-പിന്നോക്കജനതയെ അവരറിയാതെ ഹിന്ദുവല്‍ക്കരിച്ച ചരിത്രധര്‍മ്മമാണു ദേശീയസ്വാതത്ര്യസമരം നിര്‍വഹിച്ചത്.ഇങ്ങനെനോക്കുമ്പോള്‍,ഇന്ത്യയിലെ ഭൂരിപക്ഷത്തെ മതപരിവര്‍ത്തനം ചെയ്തത്...(നിഗൂഡവും ,നിശ്ശബ്ദവുമായി)സവര്‍ണ്ണ ഹിന്ദുക്കളാണന്ന് വ്യക്തമാവുന്നു.അങ്ങനെ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ,ഹിന്ദുവല്‍ക്കരണത്തിന്റെ കൂടിചരിത്രമാവുന്നു.ഇതിന്‍ ഒന്നര നൂറ്റാണ്ടിലധികം പഴക്കമില്ല.അപ്പോള്‍,ഇന്ത്യയില്‍ 1200 വര്‍ഷത്തിലേറെ ചരിത്രമുള്ള ഇസ്ളാമിനോടും ,2000 വര്‍ഷത്തെ ചരിത്രമുള്ള ക്രിസ്ത്യാനിറ്റിയോടും മതപരിവര്‍ത്തനത്തെ കുറിച്ചുസം സാരിക്കാന്‍ സം ഘപരിവാരത്തിന്‍ എന്തവകാശമാണുള്ളത്..?

Jun 16, 2009

മഹാത്മാവിന്റെ-ജാതിചിന്ത.

ഇന്ഡ്യയിലെ ജാതിവ്യവസ്ഥ വിശകലനം ചെയ്യുന്നരണ്ടു മഹത്തുക്കളെ കാണാം സ്വാതന്ത്ര്യ സമരത്തിന്റെ രണ്ടാം പകുതിയില്‍,തിലകന്റെ ഒഴിവില്‍ നേത്രുത്ത്വ ത്തിലെത്തിയ,പിന്നിട്-രാഷ്ട്റപിതാവും ,മഹാത്മാവുമൊക്കയായ,ഗാന്ധിജി. രണ്ടാമന്‍,ഭരണഘടനാശില്പിയും ,ആദ്യനിയമമന്ത്രിയുമായിരുന്ന,മര്‍ദ്ധിത ജനകോടികളൂടെ-ബാബസാഹിബ് അം ബേദ്ക്കര്‍. ബാബാസാഹിബ്:@അധ:ക്രിതജാതിക്കാര്‍ ജാതിവ്യവസ്ഥയുടെ ഒരു ഉപോല്‍പ്പന്നമാണ്-ജാതിവ്യവസ്ഥ നിലനില്‍ക്കുന്നടത്തോളം അധക്രിതജാതിക്കാര്‍ നിലനില്‍ക്കും ,ഇതില്‍നിന്നുള്ളമോചനം ജാതിവ്യവസ്ഥയേ നശിപ്പിക്കയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.(!933) മാഹാത്മാവ്:@-ശരീരത്തില്‍ ഒരുവ്രിത്തികെട്ടമുഴയുണ്ടായതു കൊണ്ട് ശരീരം - തന്നേ നശിപ്പിക്കേണ്ടതുണ്ടോ..? അയിത്തം ജാതിവ്യവസ്ഥയുടെ ഫലമല്ല.ഹിന്ദുമതത്തില്‍ അടിഞ്ഞുകൂടി അതിനെ ദ്രവിപ്പിച്ചു കൊണ്ടിരിക്കുന്ന മേലാളര്‍-കീഴാളര്‍ വ്യവസ്തക്കെതിരായ സമരമാണ്. അയിത്ത ത്തിനെതിരേയുള്ള സമരം . ജാതിവ്യവസ്ഥയെ നിലനിര്‍ത്തികോണ്ടുതന്നെ ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നുമു- ള്ളവിത്യാസം നശിപ്പിക്കാന്‍ അയിത്തമെന്ന മാലിന്യം തുടച്ചുനീക്കി ഹിന്ദുമതത്തേ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നായുരുന്നു മഹത്മാവിന്റെ നിലപാട്.മിശ്രവിവാഹത്തേയോ,മിശ്രഭോജനത്തേയോ അനുകൂലിച്ചില്ല. ഈവാക്കുകള്‍ കേള്‍ക്കുക."ഞാനൊരിക്കലും മുഹമ്മദീയനോടൊ,ക്രിസ്ത്യാനിയോടോ ശണ്ഠകൂടിയിട്ടില്ല.അവരുടെ വീടുകളില്‍ നിന്ന് പഴങ്ങളല്ലാതെ ഒന്നും കഴിച്ചിട്ടുമില്ല."ദേശീയപുരോഗതിക്ക്,മിശ്രവിവാഹവും ,മിശ്രഭോജനവും ആവശ്യമാണന്ന ആശയം പാശ്ചാത്യനാടുകളില്‍ നിന്ന് വന്ന അന്ധവിശ്വാസമാണ്.ഹിന്ദുസം സ്കാരത്തിന്റെ ഉന്നതി അതാണ്. (മനസ്സിലായില്ലേ..?സഹോദരന്‍അയ്യപ്പന്‍ എത്രകണ്ട് മ്ളേച്ചനായിരുന്നു.)