Jan 31, 2010

സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.

സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.
(കേരളകൌമുദിയില്‍‌,ജനു:28 -ന് വന്ന ലേഖനത്തിന്റെ പ്രസ്ക്ത ഭാഗങ്ങള്‍‌ ഇവിടെ പോസ്റ്റു ചെയ്യുന്നത് ,സം   



വരണത്തോടുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ നിലപാടുകള്‍‌ ബൂലോകചര്‍‌ച്ചയാകുമെന്ന

പ്രതീക്ഷയാണ്)

    ചരിത്രപരമായ കാരണങ്ങളാല്‍‌ സുദീര്‍‌ഘമായൊരു കാലയളവില്‍‌ സാമൂഹ്യമായും സാമ്പത്തികമായും

വിദ്യാഭ്യാസപരമായും ഒഴിച്ചുനിര്‍‌ത്തപ്പെട്ട് അടിമജോലികള്‍‌ ചെയ്യാന്‍‌ നിര്‍‌ബന്ധിതരായിതീര്‍‌ന്ന

ജനവിഭാഗങ്ങള്‍‌ക്ക് ഭരണഘടനയിലെ സുനിശ്ച്തമായ വകുപ്പുകള്‍‌ക്കനുസൃതമായി നല്‍‌കിവരുന്ന പ്രത്യേക

പരിഗണനയാണ് സംവരണം.സ്വതന്ത്ര ഇന്ത്യയിലെ  അധ്:സ്ഥിത വിഭാഗങ്ങള്‍‌ക്ക് 1950-മുതല്‍‌

നല്‍കിവരുന്നു.
    ഇന്ത്യയില്‍‌ മാത്രമല്ല ഇത്തരം സൌജന്യ്ം  പ്രത്യേകജനവിഭാഗങ്ങള്‍‌ക്കുനല്‍കുന്നത്.അമേരിക്കയില്‍‌

അടിമത്ത സ്മ്പ്രദായത്തിനുവിരാമം കുറിച്ച ‘ഏബ്രഹാം ലിങ്കണ്‍‌‘എന്ന മഹാനായ പ്രസിഡന്റ്  നീഗ്രോകള്‍‌ക്ക്

ഇത്തരം ഒരവകാശം നല്‍കിയത് ഇന്നും തുടരുന്നുണ്ടന്ന് നമ്മില്‍‌ പലര്‍‌ക്കും അറിയില്ല.സംവരണം എന്ന

ആശയത്തിനുപിന്നില്‍‌ പാരമ്പര്യശാസ്ത്രത്തിന്റെ പിന്‍‌ബലം ഉണ്ടന്നകാര്യം ഇപ്പോള്‍ ‘മുന്നോക്ക കാരിലെ

പ്ന്നോക്കര്‍‌ക്കു’വേണ്ടി വാദിക്കുന്ന പലര്‍‌ക്കും അറിയില്ലന്നു തോന്നുന്നു.എന്‍‌.എസ്സ്.എസ്സ് ന്റെ ‘സാമ്പത്തിക

സംവരണം’എന്നആശയത്തിന് ,സി.പി.എമ്മിന്റെ ചിലനേതാക്കളും പോഷക സംഘടകളും  പിന്തുണ

പ്രഖ്യാപിച്ചുകാണുമ്പോള്‍ ഇതുസംബന്ധമായ ചില അടിസ്ഥാന വിവരങ്ങളും ചരിത്രരേഖകളും ബഹുജന

ശ്രദ്ധയില്‍‌ കൊണ്ടുവരേണ്ടതാണ്.
സംവരണത്തിന്റെ ഡി.എന്‍‌.എ.
    മനുഷ്യനിലും ജന്തുക്കളിലും ചെടികളിലും കാണപ്പെടുന്ന സ്വഭാവ വിശേഷങ്ങള്‍‌ക്കാധാരം  അവയുടെ

കോടിക്കണക്കിനു സൂക്ഷമകോശങ്ങളില്‍‌ ഓരോന്നിലും അടങ്ങിയിട്ടുള്ള

ജീവതന്മാത്രകളാണന്നുകണ്ടെത്തിയിട്ട് അധികകാലമായിട്ടില്ല.ഈ അറിവിനു‘ ദൃഡത‘വന്നതാകട്ടെ ,1953-ല്‍‌

ഡി.എന്‍‌.എ.തന്മാത്രകളുടെ ഘടനയും തുടര്‍‌ന്ന് അവയുടെ സവിശേഷമായപ്രവര്‍‌ത്തനരീതികളും

വിശദീകരിക്കപ്പെട്ടതോടെയാണ്.പണ്ട് പാരമ്പര്യത്തിനും,പരിതസ്ഥിതിക്കും (Herdity and

Environment)തുല്യമായ പ്രാധാന്യമുണ്ടന്ന ഒരു’ശരാശരി ചിന്ത’യാണ് നിലനിന്നിരുന്നതെങ്കില്‍‌ ,ഇന്നത്

പാരമ്പര്യത്തിനനുകൂലമായ നൂറുശതമാനമെന്ന നിലയിലേക്ക് ഉയര്‍‌ന്നിരിക്കയാണ്.ഈ അറിവ്

എങ്ങനെയാണ് സംവരണത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കാം.
  മുന്നേറണമെങ്കില്‍‌.
       വിദ്യാഭാസരംഗത്ത് മുന്നേറണമെങ്കില്‍‌ കണക്കിലും സയന്‍‌സിലും വിദ്യാര്‍ഥികള്‍‌

സമര്‍‌ത്ഥരാവേണ്ടതുണ്ട്.ഇക്കാര്യത്തില്‍‌ ജീനുകളുടെ പ്രഭാവം വളരെ വലുതാണന്ന് സംശയാതീതമായി

തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭൌതീക വിഷയങ്ങളില്‍‌ മാത്രമല്ല,ആത്മീയ വിഷയങ്ങളിലും ജീനിന്റെ പ്രഭാവം വളരെ

വലുതാണത്രേ!.ഭൂമുഖത്തെ  മനുഷ്യരില്‍‌ ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളായി തുടരുന്നതും അതാണ്.
മനുഷ്യന്‍‌ ഒരു വ്യതിരിക്ത ലൈംഗീക ജീവിയാകയാല്‍‌ അവന്റെ ജനിതക ഘടന എപ്പോഴും

സങ്കീര്‍‌ണ്ണമായിരിക്കും.അതായത് ഒരേകുടും മ്പത്തിലെ ഒരേതരം ആഹാരവും മറ്റുസാമൂഹ്യ ചുറ്റുപാടുകളും

പങ്കിടുന്ന അംഗങ്ങളില്‍‌ പോലും വമ്പിച്ച പാരമ്പര്യവ്യതിയാനം കാണാന്‍‌കഴിയും.ഇത്തരം അവസ്ഥകളില്‍‌

സമഷ്ടീകൃത ജനിതക പഠനങ്ങള്‍‌(studies based on population jenetics)മാത്രമെ മനുഷ്യനില്‍‌

നടത്താനാകൂ.ഏറ്റവും കുറഞ്ഞത് അഞ്ച് സഹസ്രാബ്ദങ്ങളെങ്കിലും സാമൂഹ്യമായ

പിന്നോക്കാവസ്ഥയിലായിരുന്ന ജനവിഭാഗങ്ങളെയാണ്  നമ്മുടെ ഭരണഘടനയില്‍‌ സംവരണം നല്‍കി

പരിരക്ഷിക്കണമെന്ന് നിര്‍‌ദ്ദേശിക്കുന്നത്.ഇത്തരമൊരു പശ്ചാത്തലം മനസ്സില്‍‌ ഉറപ്പിച്ചുകൊണ്ടു വേണം

സാമ്പത്തിക സംവരണ‘ത്തിന്റെ അശാസ്ത്രീയത പുറത്തുകൊണ്ടുവരാന്‍‌.
നീതിമാന്റെ കണക്കു പുസ്തകം.
     സ്വാതന്ത്ര്യത്തിനുശേഷം ,ഇപ്പോള്‍‌ ആറുപതിറ്റാണ്ടുകള്‍‌ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നോര്‍‌ക്കണം

.അയ്യായിരം കൊല്ലത്തെ അടിച്ചമര്‍‌ത്തലില്‍‌ നിന്നും ഉയി‌ര്‍‌കൊണ്ട ബൌദ്ധിക പിന്നോക്കാവസ്ഥയുടെ

പ്ശ്ചാത്തലമായി വര്‍‌ത്തിക്കുന്ന ജീനുകള്‍‌ ഉത്പരിവര്‍‌ത്തനം മുഖേന (Mutation) മെച്ചപ്പെടണമെങ്കില്‍‌

ഏറ്റവും കുറഞ്ഞത് വീണ്ടുമൊരഞ്ച് സഹസ്രാബ്ദങ്ങള്‍‌ വേണ്ടിവരുമെന്ന് ഏതു യുക്തികൊണ്ടു ചിന്തിച്ചാലും

നമുക്കനുമാനിക്കേണ്ടിവരും.മറ്റൊരു സാദ്ധ്യത സങ്കരണ(Crossing)ത്തിലൂടെ ബൌദ്ധീകജീനുകള്‍‌

അധ്:സ്ഥിതരിലേക്കു സംക്രമിപ്പിക്കുകയെന്നതാണ്.ഇതിന് ബൌദ്ധികമായി ഉന്നത പാരമ്പര്യമുള്ളവരുമായി

നടത്തപ്പെടുന്ന മിശ്രവിവാഹങ്ങള്‍‌ സമൂഹത്തില്‍‌ വ്യാപകമാവണം.ഇന്നത്തെ ഇന്ത്യയിലെ

സാമൂഹ്യചുറ്റുപാടുകള്‍ വിപുലമായ മിശ്രവിവാഹ സാദ്ധ്യതകളെ അതി

വിദൂരമാക്കുന്നു.കൊല്ലത്ത്-മയ്യനാടും,തലശേരിയും(അതിന്റെ കാരണങ്ങള്‍- വ്യക്തമാക്കുന്നുണ്ട്)കഴിഞ്ഞാല്‍‌

ബാക്കിപ്രദേശങ്ങളില്‍‌ അടിയാളജോലികള്‍‌ ചെയ്ത് ഉപജീവനം കഴിക്കുന്നവരാണ്.ഈഴവരും ,തീയ്യരെന്നും

കാണാന്‍‌ കഴിയും.കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലെ സംവരണം കൊണ്ട് പിന്നോക്കജാതിക്കാര്‍‌

മുന്നോക്കക്കാര്‍‌ക്കൊപ്ം എത്തിയിട്ടുണ്ടന്നാണ് സാമ്പത്തിക സംവരണവാദികളുടെ വാദമെകില്‍‌

നിഷ്പ്രയസം തെളിയിക്കാന്‍‌ കഴിയും.അതിനിത്രയേവേണ്ടു.കേരളത്തിലെ സര്‍‌ക്കാര്‍‌/അര്‍‌ദ്ധ

സര്‍‌ക്കാര്‍‌/പൊതുമേഖല വ്യവസായ ശാലകളിലും,സ്വകാര്യമേഖലയിലും ജോലിചെയ്യുന്നവരില്‍ ‌ഒരു നിശ്ചിത

വരുമാനത്തിനു മുകളില്‍‌ പ്രതിഫലം പറ്റുന്നവരെത്രയുണ്ടന്നും,അവരില്‍‌ എത്രശതമാനം 

ഈഴവരും,മുസ്ലീമുകളും,മറ്റു പിന്നോക്ക ജാതിക്കാരുമുണ്ടന്നു കണക്കാക്കി,മൊത്തം ജനസംഖ്യയില്‍‌ അവരുടെ

അനുപാതമനുസരിച്ചുള്ള ജോലികള്‍- അവര്‍‌ക്കു കിട്ടികഴിഞ്ഞിട്ടുണ്ടോയെന്നും നോക്കിയാല്‍‌

പോരേ..?ഇത്തരമൊരു കണക്കെടുപ്പ് അസാദ്ധ്യമാക്കാന്‍‌ വേണ്ടിമാത്രമല്ലേ,കാനേഷുമാരിയില്‍‌

ജാതിതിരിച്ചുള്ളകണക്കുവേണ്ടന്ന് കേന്ദ്രസര്‍‌ക്കാര്‍‌ തീരുമാനിച്ചത്..?
ആ പിന്തുണയുടെ പിന്നില്‍‌.
         ഇപ്പോള്‍‌ സര്‍‌ക്കാര്‍‌ ഉദ്യോഗങ്ങളില്‍‌ മാത്രമാണ് സംവരണം

നടപ്പിലാക്കിയിട്ടുള്ളത്.സര്‍‌ക്കാര്‍‌ഉദ്യോഗങ്ങളുടെ എത്രയോ മടങ്ങ് ജോലികളാണ്സ്വകാര്യ

രംഗത്തുള്ളത്.അവിടെ കഴിവിന്റെ അടിസ്ഥാനത്തില്‍‌ പിന്നോക്കക്കാര്‍‌ക്ക് എത്ര ശതമാനം ജോലിക്ള്‍

ലഭിക്കുന്നുവെന്നറിഞ്ഞാലേ ഭരണഘടനയില്‍‌ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധി ആയിട്ടുണ്ടോയെന്ന്

തീരുമാനിക്കാനാവൂ. പിന്നോക്കക്കാരുടെ ഇന്നത്തെ മുന്നോക്കാവസ്ഥ തിട്ടപ്പെടുത്തുന്നതില്‍‌ പൂര്‍‌വാജിത

സ്വത്തിന്റെ കണക്കിനും പ്രസ്ക്തിയുണ്ടന്നോര്‍‌ക്കുക.ഫാക്ട് പോലുള്ള നിരവധി പൊതുമേഖലാ

സ്ഥാപനങ്ങളും,റേഡിയോ നിലയങ്ങള്‍‌,ദൂരദര്‍‌ശന്‍‌,സ്വകാര്യ ചാനലുകള്‍,തുണികടകള്‍‌,സ്വര്‍‌ണ്ണകടകള്‍‌

തുടങ്ങിയ‘ കോടീശ്വര സ്ഥാപനങ്ങള്‍‌‘ എന്നിവയില്‍‌ പണിയെടുക്കുന്നവരുടെ ജാതിതിരിച്ചുള്ള ഒരു

കണക്കെടുപ്പു നടത്തിയാല്‍‌,അതൊക്കെ ചിലമുന്നോക്കസമുദായങ്ങളുടെ “പ്രമാണങ്ങളുടെ പേരേടുകള്‍‌

“പോലെ വായിക്കപ്പെടും.എന്തായാലും  എന്‍‌.എസ്.എസ്-ന്റെ സാമ്പത്തിക സംവരണ നിര്‍‌ദ്ദേശത്തിന്

ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍‌ നിന്നും പിന്തുണവന്നുകൊണ്ടിരിക്കുമ്പോള്‍‌ എവിടയോ,എന്തോ

ചിലത് ചീഞ്ഞനറുന്നില്ലേയെന്ന് സംശയം.ലളിതമായ ചില പഠനങ്ങളിലൂടെ നിസ്സാരമായി കണ്ടെത്താവുന്ന

ഒരു സത്യത്തെ തമസ്ക്കരിച്ച്’ജാതി രാഷ്ട്രീയം’കളിക്കാനൊരുമ്പെടുന്ന ശക്തികളെ ഏറ്റവും കുറഞ്ഞത്

പിന്നോക്കക്കാരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

18 comments:

ചാർ‌വാകൻ‌ said...

എന്‍‌.എസ്.എസ്-ന്റെ സാമ്പത്തിക സംവരണ നിര്‍‌ദ്ദേശത്തിന്

ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍‌ നിന്നും പിന്തുണവന്നുകൊണിരിക്കുമ്പോള്‍ എവിടയോ,എന്തോ

ചിലത് ചീഞ്ഞനറുന്നില്ലേയെന്ന് സംശയം.ലളിതമായ ചില പഠനങ്ങളിലൂടെ നിസ്സാരമായി കണ്ടെത്താവുന്ന

ഒരു സത്യത്തെ തമസ്ക്കരിച്ച്’ജാതി രാഷ്ട്രീയം’കളിക്കാനൊരുമ്പെടുന്ന ശക്തികളെ ഏറ്റവും കുറഞ്ഞത്

പിന്നോക്കക്കാരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

Anonymous said...

സംവരണം എല്ലാവര്‍ക്കും നല്‍കുകയാണു വേണ്ടത്.പക്ഷേ അതിന്റെ മാനദണ്ഡം ജനസംഖ്യ ആക്കിയാല്‍ സവര്‍ണര്‍ക്കു പൊള്ളും.ജനസംഖ്യാനുപാതത്തേക്കാള്‍ ഉദ്യോഗങ്ങള്‍ ഇപ്പോള്‍ത്തന്നെ കൈവശം വച്ചനുഭവിക്കുന്ന അവര്‍ ഒരിക്കലും ആ മാനദണ്ഡം സമ്മതിക്കില്ല.സി പി എം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും സവര്‍ണരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായതിനാലാണ് എന്‍ എസ് എസ് ഡിമാന്‍ഡിനെ പിന്തുണയ്ക്കാന്‍ ചാടിവീഴുന്നത്.മീഡിയയുടെ നുണപ്രചാരണം മൂലം അവര്‍ണര്‍ പോലും സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്ന നാടാണ് നമ്മുടേത്.മികച്ച ലേഖനം. അഭിനന്ദനം,ഡോ ഗോപിമണിക്കും ചാര്‍വാകനും

ബിജു ചന്ദ്രന്‍ said...

"ഭൌതീക വിഷയങ്ങളില്‍‌ മാത്രമല്ല,ആത്മീയ വിഷയങ്ങളിലും ജീനിന്റെ പ്രഭാവം വളരെ
വലുതാണത്രേ!.ഭൂമുഖത്തെ മനുഷ്യരില്‍‌ ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളായി തുടരുന്നതും അതാണ്." എന്ന് വച്ചാല്‍? ഡോ. ഗോപിമണി പണ്ട് യുക്തിവാദിയായിരുന്നആളല്ലേ?

anushka said...

സം‌വരണം ഔദാര്യമാണ്.ഔദാര്യങ്ങള്‍ സ്വീകരിക്കുന്നവര്‍ ആത്മാഭിമാനമുള്ളവര്‍ ആകുന്നില്ല.

നിസ്സഹായന്‍ said...

“സംവരണം ഔദാര്യമാണ്.ഔദാര്യങ്ങള്‍ സ്വീകരിക്കുന്നവര്‍ ആത്മാഭിമാനമുള്ളവര്‍ ആകുന്നില്ല.” ഇത് സവര്‍ണ്ണന്റെ ഭാഷ്യമാണ്. ഇത് എഴുതിയ ആള്‍ ജാത്യാഭിമാനമുള്ള സവര്‍ണ്ണന്‍ തന്നെ !ഇതിയാനോട് ചരിത്രവും സംവരണത്തിന്റെ ന്യായങ്ങളും പറഞ്ഞു മനസ്സിലാക്കുന്നത് വെറുതെ !കുറഞ്ഞപക്ഷം ഇവിടെ കൊടുത്തിരീക്കുന്ന ലേഖനത്തോട് ടിയാനുള്ള അഭിപ്രായം രേഖപ്പെടുത്താമായിരുന്നു. സംവരണം സ്വീകരിക്കുന്നത് ആത്മാഭിമാനമില്ലായ്മയാണെങ്കില്‍ എന്തേ NSS ‘ആത്മാഭിമാനമില്ലാ‍ത്തവര്‍’ വാങ്ങുന്ന ജാതിസംവരണം തങ്ങള്‍ക്കും വേണം എന്ന പുതിയ സിദ്ധാന്തം അവതരിപ്പിച്ചു. സവര്‍ണ്ണനും അവനു വേണ്ടി നിലകൊള്ളുന്ന ഭരണകൂടവും രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നോക്കക്കാരിലെ പിന്നോക്കത്തിന് സംവരണം എന്ന പുതിയ തന്ത്രം ആവിഷ്ക്കരിച്ചിരിക്കുകയാണ്. ഈ അപകടത്തെ തരണം ചെയ്യാന്‍ അവര്‍ണ്ണര്‍ ഒന്നിച്ചു നിന്നു പോരാടിയേ മതിയാകൂ.

അനില്‍@ബ്ലോഗ് // anil said...

ജനിതക ശാസ്ത്രവും സംവരണവും കൂട്ടിക്കലര്‍ത്തിയുള്ള ഗോപിമണിസാറിന്റെ ലേഖനത്തോട് അത്ര മമത തോന്നുന്നില്ല.പോപ്പുലേഷന്‍ ജനക്റ്റിക്സ് അത്ര പിടിയില്ല എന്നാലും അളക്കാനാവുന്ന മാറ്റം നമ്മുടെ സമൂഹത്തില്‍ ദൃശ്യമാവാന്‍ അയ്യായിരം വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നത് ഉള്‍ക്കൊള്ളാനാവുന്നില്ല. മിശ്രവിവാഹങ്ങള്‍ ഈ വ്യതുയാനത്തിന് ആക്കം കൂട്ടുന്നു എന്നതിനോട് യോജിക്കുകയും ചെയ്യുന്നു.

അത്ര എളുപ്പത്തില്‍ ചര്‍ച്ച ചെയ്ത് ഫോര്‍മുലകളുണ്ടാക്കാനാവുന്ന ഒന്നല്ല സംവരണം എന്ന് നാം സ്വയം ബോദ്ധ്യപ്പെടേണ്ടതുണ്ട്. എന്തായാലും രാജേഷിന്റെ കമന്റിനോട് യോജിക്കുന്നില്ല, അവര്‍ണ്ണര്‍ സംഘടിക്കുക എന്ന നിസ്സഹായന്റെ ആഹ്വാനത്തോടും.

ഏതു രീതിയിലുള്ളതായാലും ഉദ്യോഗത്തിന് സംവരണം എന്ന സംഗതിയോട് ഞാന്‍ വ്യക്തിപരമായി യോജിക്കുന്നില്ല.

anushka said...

ഞാന്‍ ഒരു സവര്‍ണ്ണന്‍ ഒന്നും അല്ല.
കോളേജില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങള്‍ ഉണ്ട്.ഞങ്ങളുടെ കോളേജില്‍ ഹരിജന്‍ വെല്‍ഫയര്‍ ഫണ്ടിന് ഒരു നല്ല ലൈബ്രറി ഉണ്ട്.ഹരിജന്‍ വിഭാഗക്കാര്‍ക്ക് പുസ്തകങ്ങള്‍ കോടുക്കാനുള്ള അത് അവര്‍ ഉപയോഗിക്കുന്നേയില്ല.കാരണം പുസ്തകത്തിന്റെ മുകളില്‍ ഹരിജന്‍ ഫണ്ടിന്റെ സീല്‍ ഉണ്ടാകുമെന്നതു കൊണ്ട്.
ഒരു സുഹൃത്ത് പുസ്തകമെടുത്ത ശേഷം എനിക് വായിക്കാന്‍ തരുമായിരുന്നു.
സംവരണം അവകാശമാണെങ്കില്‍ അത് ഇത്ര ഒളിച്ചു വെക്കേണ്ട കാര്യമുണ്ടോ?

സംവരണമൊന്നും അത്ര ലളിതമായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിഷയമാണെന്ന് തോന്നുന്നില്ല.എന്റെ കമന്റ് വെറുതെയിട്ടത്,ഇങ്ങനെയൊരു കമന്റ് മുമ്പിട്ടത് ചിലരെ പ്രകോപിപ്പിച്ചതു കൊണ്ട്..

chithrakaran:ചിത്രകാരന്‍ said...

സംവരണം സാംസ്ക്കാരികവും സാമൂഹ്യവുമായ മാനവിക ബോധത്തിന്റെ ഭാഗമായുള്ള മാന്യമായ
സംവിധാനമാണ്. ജീവിതത്തില്‍ അത്തരം ഉന്നത മൂല്യങ്ങളൊന്നും ആചരിച്ചു ശീലമില്ലാത്ത എന്‍.എസ്.എസ് എന്ന നായര്‍ വര്‍ഗ്ഗീയ ജാതി സംഘടനക്ക് അത്തരം ബോധമൊന്നും പ്രതീക്ഷിച്ചുകൂടല്ലോ !

ചാർ‌വാകൻ‌ said...

ഡോ.ഗോപീമണിസാറിന്റെ മറ്റൂവാദങ്ങളോടൊന്നും യോജിപ്പില്ലാത്തവനാണു ഞാന്‍‌.സംവരണത്തെ പറ്റിയുള്ള പുത്തന്‍‌ വാദമുഖങ്ങള്‍-വരുമ്പോള്‍‌ പ്രസ്ക്തമെന്നു തോന്നിയതു കൊണ്ട്,പോസ്റ്റുചെയ്തതാണ്.പ്രകോപിപ്പിക്കാനാണങ്കില്‍‌ പോലും,രാജേഷ് പറഞ്ഞതിനോട് പ്രതികരിക്കാതിരിക്കാനാവില്ല.അങ്ങനെ വ്യക്തിപരമായ അനുഭവങ്ങള്‍‌ ധാരാളം പറയാനുണ്ടാവും.ഇവിടെ പ്രശ്നം ആറുപതിറ്റാണ്ടു പിന്നിട്ട ജനാധിപത്യ ധാരയില്‍‌ ചിലജനസമൂഹങ്ങള്‍‌ പിന്‍‌തള്ളപ്പെട്ടതിന്റെ കാരണങ്ങള്‍‌ വിശകലനം ചെയ്യുമ്പോള്‍‌,ഔദാര്യം/ആത്മാഭിമാനം എന്നീ വാക്കുകള്‍‌ക്ക് അര്‍‌ത്ഥമേറുകയാണ്.രാജേഷ് സവര്‍‌ണ്ണനൊന്നുമല്ലന്ന് അവകാശപ്പെടുമ്പോള്‍‌‌,പ്രത്യേകിച്ചും.സംവരണമെന്ന ജനാധിപത്യാവകാശം ,നേടിയെടുക്കാന്‍‌/അട്ടിമറിക്കാന്‍‌ നടക്കുന്ന വിരുദ്ധ വാദമുഖങ്ങളെ രാഷ്ട്രീയവും/സാമൂഹ്യശാസ്ത്രത്തിന്റേയും പിന്‍‌ബലത്തില്‍- വേണം ,നോക്കികാണാന്‍‌.ആ ‘കെല്പ് ‘താങ്ങള്‍‌ക്കില്ലന്നു പറയേണ്ടിവരുന്നു.

ചാർ‌വാകൻ‌ said...

ബിജു ചന്ദ്രന്‍‌,വന്നതിന് നന്ദി.പുതിയബോധ്യങ്ങളെ ഏറ്റെടുക്കുന്നതാണ്,ധിക്ഷണയുടെ മാനദണ്ഡം.ആ നിലയ്ക്ക് ,പണ്ട് യുക്തിവാദിയായിരുന്നവര്‍-മത,ദൈവ വിശ്വാസികളായിരുന്നവര്‍- മാറുന്നുണ്ടല്ലോ..?ക്ഷമി.

ചാർ‌വാകൻ‌ said...

അനില്‍‌ സാര്‍‌,വന്നതിനു നന്ദിയുണ്ട്.വാദങ്ങളൊട് യോജിക്കാനോ,വിയോജിക്കാനോ കഴിയുന്നതാണ് വ്യക്തിത്വം.ഏതു സാമൂഹ്യ ജനതയും,സംഘടിക്കാതെ,കലാപം ചെയ്യാതെ എന്തെങ്കിലും നേടിയതിനു ചരിത്രമുണ്ടോ..?
ഉദ്യോഗത്തിനു സംവരണം(സ്‌ര്‍‌ക്കാര്‍‌)അതിതന്നെ യാണ്,കേന്ദ്ര പ്രശ്നനം.മലയാളി മെമ്മോറിയലെന്ന പ്രമേയവുമായി ആദ്യമായി കളത്തിലിറങ്ങിയ നായര്‍‌ സമുദായം തന്നെയാണ്,അട്ടിമറിക്കാനും കളത്തിലുള്ളത്.നൂറ്റാണ്ടുകളോളം ജാതിവ്യവസ്ഥ ഭാരതത്തിന്റെ സിരകളിലൂടൊഴുകി നിലനില്‍‌ക്കുന്നതിന്,പ്രത്യശാസ്ത്ര കാരണങ്ങളോടൊപ്പം പ്രധാനമാണ്,ജനിതകശാസ്ത്രവും.മനസ്സില്‍‌ സോഷ്യലിസ്റ്റു ബോധം കയറികൂടിയവര്‍‌ക്ക് ,പെട്ടന്നൊന്നും ദഹിക്കുന്നതല്ല.സംവരണ വാദങ്ങള്‍-ഇടതു/വലതു കക്ഷിരാഷ്ടീയനേതാകള്‍‌ ഈ ഘട്ടത്തില്‍‌ ചാടിവീണതും,സംവരണ സമൂഹങ്ങളെ/വ്യക്തികളെ സംവരണത്തിനെതിരെ വാദിപ്പിക്കുന്നതും അതുകൊണ്ടാണ്.

ചാർ‌വാകൻ‌ said...

സത്യാന്വേക്ഷിയും,ചിത്രകാരനും പ്രതികരിച്ചതിനു നന്ദി.എനിക്കു തോന്നുന്നത്,ഹിന്ദു ഫാസിസ്റ്റു ശക്തികള്‍‌ക്ക് കേരളത്തിന്റേയും,ബംഗാളിന്റേയും മണ്ണില്‍‌ കാര്യമായവേരോട്ടമുണ്ടാകാത്തതിന്റെ കാരണം ഹിന്ദുമനസ്സുള്ള നേതാക്കളും,സവര്‍ണ്ണ പ്രത്യശാസ്ത്രം തന്ത്രപരമായി സ്ഥാപിക്കാന്‍-കഴിയുന്ന പാര്‍‌ട്ടികളും നിലനില്‍ക്കുന്നതിനാലാണന്നാണ്.പുതിയതായി ഉണ്ടായിവരുന്ന “വിഷയ”ങ്ങള്‍- പരിശോധിക്കുമ്പോള്‍‌ ,പ്രത്യേകിച്ചും.

kadathanadan:കടത്തനാടൻ said...

ദളിത്‌-പിന്നോക്ക-മത ന്യൂന പക്ഷ പ്രശ്നവുമായി ബന്ധപ്പെട്ടു ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ചില വിഷയങ്ങൾ കൂടി സൂചിപ്പിക്കേണ്ടതുണ്ടെന്ന് തോനുന്നു.രാജ്യത്ത്‌ ശക്തിയാർജ്ജിച്ച സാമ്രാജ്യത്വ പ്രേരക സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളെ അവഗണിച്ചു കൊണ്ട്‌ സാമൂഹ്യ മണ്ഡലങ്ങളിലെ ഏത്‌ ചർച്ചയും വഴിതെറ്റുക സ്വാഭാവികമാണ`.ഉദാരീകരണ-സ്വകാര്യവൽക്കരണ നയങ്ങൾ ആഗോള തലത്തിൽ തന്നെ മൂന്നാം ലോകരാജ്യങ്ങളിലെ സാമൂഹ്യ വൈരുദ്ധ്യങ്ങൾ അതീരൂക്ഷമാക്കിത്തീർത്തിട്ടുണ്ട്‌.ഇതിന്റെ ഫലമായി ഒട്ടേറെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളും ഉയർന്നു വന്നുകൊണ്ടിരിക്കുകയുമാണ`.ഈ പ്രക്ഷോപങ്ങളെ വഴിതെറ്റിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും സാമ്രാജ്യത്വം വംശ/ മത/ഗോത്ര/വർണ്ണ വൈരുദ്ധ്യങ്ങളെ സമർത്ഥമായി ഉപയോഗപ്പെടുത്തുന്ന നൂറു കണക്കിന്ന് ഉദാഹരണങ്ങൾ ലോകമെമ്പാടും നാം കണ്ടുകൊണ്ടിരിക്കുന്നു.ദളിത്‌- പിന്നോക്ക-മതന്യൂനപക്ഷ-സ്ത്രീ-പരിസ്തിതി- മണ്ഡലങ്ങളിലെ പ്രശ്നം പരിഹരിക്കാൻ 'സത്വ'ത്തിന്റെ അടിസ്ഥാനത്തിൽ വിഘടിച്ച്‌ സംഘടിച്ച്‌ അധികാരം നേടണമെന്ന വാദഗതികൾ ഇന്നത്തെ സാഹചര്യത്തിൽ ആരെയാണു സേവിക്കുക.പുത്തൻ സാമ്പത്തിക വ്യവസ്ഥക്ക്‌ അടിപ്പെട്ടുപോയതോടെ രാജ്യത്തിന്റെ ഏതെങ്കിലും മേഖലയെക്കുറിച്ച്‌ നയ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ഔപചാരികമായി തന്നെ നമുക്ക്‌ നഷ്ടമായിരിക്കുന്നു.പൊതു മേഖലയെ തകർക്കുകയും,സേവന മേഖലയെ പരിമിതപ്പെടുത്തുകയും സ്വകാര്യവൽക്കരണം വ്യാപകമാക്കുകയും ചെയ്തതോടെ സംവരണം എന്നത്‌ അക്ഷരാർത്ഥത്തിൽ തന്നെ ഇല്ലാതായി.ആരോഗ്യമേഖലയെ പാടേ തകർക്കുകയും വിദ്യാഭ്യാസം വിലക്ക്‌ വാങ്ങേണ്ടതാക്കുകയും,പൊതുവിതരണ- റേഷൻ സംവിധാനങ്ങൾ തകർന്നപ്പോൾ ഇല്ലാതായത്‌ എണ്ണമറ്റ പടനിലങ്ങളീലൂടെ എണ്ണമറ്റ പോരാട്ടങ്ങളിലൂടെ എണ്ണമറ്റ രക്ത സാക്ഷിത്വങ്ങളിലൂടെ നാം നേടിയെടുത്ത പിന്നോക്കകാരന്റെ അവകാശങ്ങളായിരുന്നു .കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന്ന് ലഭിക്കേണ്ടതില്ലേ? കർഷകതൊഴിലാളികൾക്ക്‌ മിനിമം കൂലി ലഭിക്കേണ്ടതില്ലേ?അന്യാധീനപ്പെട്ടുപോയ ആധിവാസീ ഭൂമികൾ തിരിച്ചു പിടിക്കേണ്ടതില്ലേ? കാർഷിക സാമഗ്രികളുടെ വിലക്കയറ്റം തടയേണ്ടതില്ലേ?കാർഷികോൽപന്നങ്ങളുടെ സംഭരണവില ഉറപ്പ്‌ വരുത്തേണ്ടതില്ലേ?തടാകങ്ങളും കായലുകളും കൃഷിഭൂമികളും നികത്തുന്നത്‌ തടയേണ്ടതില്ലേ?തകർന്നുപോയ റേഷൻ ,വിദ്യാഭ്യാസം ചികിത്സാസൗകര്യം സംരക്ഷിച്ചെടുക്കേണ്ടതില്ലേ?ജാതി ജന്മിത്വം അവസാനിപ്പിക്കേണ്ടതില്ലേ? ... ഇത്‌ കാർഷിക മേഖലയുടെ ചിലപ്രശ്നങ്ങൾ,അടച്ചുപൂട്ടലുകളും പിരിച്ചു വിടലുകളും കോണ്ട്രാക്റ്റ്‌ ലേബർ സംവിധാനങ്ങളും കൂലി വിട്ടിക്കുറക്കലും ജോലിസമയം വർദ്ധിപ്പിക്കലും ട്രേഡ്‌ യൂണിയൻ അവകാശങ്ങൾ എടുത്തുകളയലുകളും...... ഇതു വ്യവസായമേഖലയുടെ വിഷയങ്ങൾ..സർക്കാർ ,ബാങ്കിംഗ്‌ ,ഇൻഷൂറൻസ്‌...... കയർ കൈത്തറി ....മിക്ക മേഖലകളും സ്പോടനാത്മകമായ അവസ്ഥയിലാണ`സാമ്രാജ്യത്വ ചൂഷണം തീവ്രമാകുന്നതിന്നനുസരിച്ചു നമ്മുടെ രാജ്യത്ത്‌ ആദിവാസി-ദളിത്‌ പിന്നൊക്ക ദുരിതങ്ങൾ അസഹനീയമാം വിധത്തിൽ മൂർച്ചിച്ചിരിക്കുന്നു.പാരിസ്ഥിതിക നാശങ്ങളും സ്ത്രീകൾക്ക്‌ നേരെയുള്ള കയ്യേറ്റങ്ങളും പീഠനങ്ങളും വർദ്ധമാനമാവുന്നു.

kadathanadan:കടത്തനാടൻ said...

സാമ്രാജ്യത്വ മാകട്ടെ,മത ജാതി വർണ്ണ ഗോത്ര ലിംഗ പരിസ്ഥിതി പ്രശ്നങ്ങളെ ലക്ഷ്യം വെച്ച്‌ വിഭാഗീയ ചിന്താഗതികളേയും വിഭാഗീയ സംഘടനകളേയും ബോധപൂർവ്വം വളർത്തിയെടുക്കുന്നു. ഇത്തരം ലക്ഷ്യങ്ങളോടെ സാമ്രജ്യത്വ പണം പറ്റുന്ന പതിനായിരക്കണക്കിന്ന് വോളന്ററി സംഘടനകൾ ഓവർട്ടൈം പണിയെടുത്തുകൊണ്ടിരിക്കുകയാണ`.മനു മാർക്ക്സിസവും,ബ്രാഹ്മണ സാമ്രാജ്യത്വവുമാണ`മതന്യൂനപക്ഷങ്ങളുടെ അടിസ്ഥാന പ്രാശ്നങ്ങൾ എന്നും മറ്റും ഒരു വിഭാഗം വാദിക്കുന്നു.കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെ സവർണ്ണ മേധാവിത്വനേതൃത്വം ദളിത്‌ -ന്യൂനപക്ഷ മുന്നേറ്റങ്ങളെ തടയുന്നു എന്നും, മാർക്ക്സിസം സവർണ്ണന്റെ തടവറയിലാണെന്ന് മറ്റൊരു വിഭാഗം പറയുന്നു.മാർക്ക്സിസ്റ്റുകളുടെ സാമ്രാജ്യത്വ വിരുദ്ധ സമരം ജാതി വിരുദ്ധ സമരത്തെ തള്ളിക്കളയുകയാണെന്നും അതിലൂടെ അവർ സമർത്ഥമായി സവർണ്ണ മേധാവിത്വത്തെ സംരക്ഷിക്കുകയാണെന്നും പറഞ്ഞു സാമ്രാജ്യത്വ സമരത്തെ നിഷേധിക്കുന്ന നിലപാടുകൾ ചിലർ മുന്നോട്ട്‌ വെക്കുന്നു. മറ്റു ചിലർ ആഗോളവൽകരണവും പുത്തൻ സാമ്പത്തികനയവും ഇന്നത്തെ ബനിയാ-മാർവ്വാഡി വ്യവസ്ഥയെ തകർക്കാൻ ഉപകരിക്കുമെന്നു വാദിക്കുന്നു. ഇത്തരം സാമ്രാജ്യത്വ അനുകൂല നിലപാടുകൾക്ക്‌ താത്വിക പരിവേഷം നൽകാൻ ഗെയിൽ ഓംവേദിനേപ്പോലുള്ള ഒട്ടനവധി ബുദ്ധിജീവികൾ മുന്നോട്ട്‌ വന്നു കൊണ്ടിരിക്കുന്നു.അങ്ങേയറ്റം അപകടാകരമായ ഈ രാഷ്ട്രീയത്തെ തുറന്നു കാട്ടാൻ വ്യവസ്ഥാപിത കമ്യൂണീസ്റ്റു പാർട്ടികൾ കഴിയാതെ പോയി എന്നത്‌ ഗൗരവമായി കാണാനും പ്രസ്തുത അപചയത്തെ ചെറുക്കാനും തയ്യറാവണം.പറഞ്ഞുവരുന്നത്‌:-ജാതിപ്രശ്നത്തിന്റെ പരിഹാരവും ഭൂ ബന്ധങ്ങളുടെ മാറ്റവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.ജന്മിത്വം അവസാനിപ്പിക്കുകയും വിപ്ലവകരമായ കാർഷിക പരിഷ്കാരം നടപ്പിലാക്കുക എന്നതു മാണ` ജാതിവ്യവസ്ഥക്കെതിരായ കാതലായ പ്രശ്നം.ഇതാവട്ടെ ജനാധിപത്യ വിപ്ലവത്തിന്റെ കടമയിലൊന്നുമാണ`.ഈ കാതലായ ,സർവ്വ പ്രധാനമായ വിഷയത്തെ ബോധപൂർവ്വം മറച്ചുവെച്ച്‌ നടക്കുന്ന എല്ലാ ചർച്ചയും വഴി തെറ്റുക തന്നെ ചെയ്യും.....

ചാർ‌വാകൻ‌ said...

കടത്തനാടന്‍‌ മാഷ് വളരെ വ്യത്യസ്തമായൊരു പരിപ്രേഷ്യത്തില്‍‌ കമന്റിയതിന്,നന്ദിയുണ്ട്.
നവ-സാമ്രാജ്യത്വം അതിന്റെ അജണ്ട നടപ്പാക്കാന്‍‌ തുടങ്ങിയിട്ട്,രണ്ടു പതിറ്റാണ്ടാകുന്നതേയുള്ളു.
ദേശീയ പ്രസ്ഥാനത്തിന്റെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍‌ക്ക് ഒന്നരനൂറ്റാണ്ടും.അതേ കാലത്തുതന്നെ
ഭാരതത്തിന്റെ വിവിധ പ്രവിശ്യകളില്‍‌ ജാതിവിരുദ്ധ് സമരങ്ങളും ശക്തിപെടുന്നുണ്ട്.തെക്കന്‍‌ തിരുവിതാം കൂറില്‍‌ വൈകുണ്ഠസ്വാമിയുടെ പ്രസ്ഥാനം,ഉദാഹരണം.പ്രാഥമിക ജനാധിപത്യം അഭിസംബോധനചെയ്യാതെ
ജനാധിപത്യത്തിന് ഒരിഞ്ചു മുന്നേറാനാവില്ലന്നു ഗാന്ധികണ്ടെത്തുന്നു.അയിത്തോഛാടനം,ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാവുന്നു.അപ്പോഴും,ജാതിവ്യവസ്ഥയുടെ മൌലീക ഭാവമായ,ജനാധിപത്യാവകാശം,വിഭവാധികാരം,എന്നിവയൊന്നും പരിഗണിച്ചില്ല.
ഈ വിഷയങ്ങള്‍‌ ഉയര്‍‌ത്തിയാണ്,ഡോ.ബി.ആര്‍‌.അംബേദക്കര്‍‌ ,ദേശീയമായി ഉയര്‍‌ന്നു വന്നത്.
ആ കാലത്ത് ഇതുപോലൊരു പഴിയും അദ്ദേഹം കേള്‍‌ക്കുകയുണ്ടായി.സാമ്രാജ്യത്വ ചാരന്‍‌.
ഈ’വിളി’ ഇപ്പോള്‍- വിളിക്കുന്നത്”വിപ്ലവകാരി”കളാണന്നുമാത്രം.
മാഷ് ,വിശദമായി സൂചിപ്പിച്ച് ,വിശകലനം ചെയ്ത വിഷയങ്ങള്‍- പ്രാധമികമായും,കാര്യമായും ബാധിക്കുന്നത് കീഴാള ജനസമൂഹ്ങ്ങളെത്തന്നെയാണ്.കാരണം ,എല്ലാരോഗാണുക്കളും ആക്രമിക്കുന്നത് പ്രധിരോധശക്തി കുറഞ്ഞവരെയാണ്.
മാഷ് ശരിയായി ചൂണ്ടുന്നു,:പറഞ്ഞുവരുന്നത്‌:-ജാതിപ്രശ്നത്തിന്റെ പരിഹാരവും ഭൂ ബന്ധങ്ങളുടെ മാറ്റവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.ജന്മിത്വം അവസാനിപ്പിക്കുകയും വിപ്ലവകരമായ കാർഷിക പരിഷ്കാരം നടപ്പിലാക്കുക എന്നതു മാണ` ജാതിവ്യവസ്ഥക്കെതിരായ കാതലായ പ്രശ്നം.ഇതാവട്ടെ ജനാധിപത്യ വിപ്ലവത്തിന്റെ കടമയിലൊന്നുമാണ`.ഈ കാതലായ ,സർവ്വ പ്രധാനമായ വിഷയത്തെ ബോധപൂർവ്വം മറച്ചുവെച്ച്‌ നടക്കുന്ന എല്ലാ ചർച്ചയും വഴി തെറ്റുക തന്നെ ചെയ്യും.....
ആശയപരമായി,നമ്മള്‍-രണ്ടല്ല ,എന്നു കരുതുമെന്നു പ്രതീക്ഷിക്കുന്നു.

ചിത്രഭാനു Chithrabhanu said...

ഈ ജീന്‍ തിയറി വളരെ സംശയം പിടിച്ചതാണു. ഇത് ബ്രാഹ്മണര്‍ പറയുന്നതിന്‍റെ മറ്റൊരു പതിപ്പല്ലേ.. പല സവര്‍ണ്ണ ജാതീയരും സംവരണത്തെ എതിര്‍ക്കുന്ന വാദമെന്തെന്നാല്‍ ഇത് രാജ്യ പുരോഗതിക്ക് തടസ്സം നില്‍ക്കും എന്നതാണു. സാസ്ത്ര സാങ്കേതിക വിഷയങ്ങളിലും ടെക്നിക്കല്‍ ജോലികളിലും അവര്‍ വിഹരിച്ചതുകോണ്ടാണു രാജ്യം പുരൊഗതി വരിക്കാത്തത് എന്നാണു സവര്‍ണ്ണ ഭാഷ്യം. ഈ ഡി എന്‍ എ തിയറി അതിനെ സാധൂകരിക്കുന്നതല്ലെ...? തീര്‍ച്ചയായും കാലങ്ങളായുള്ള സാമൂഹിക അടിച്ചമര്‍ത്തലുകള്‍ ഒരു വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കും. അവരുടെ മാനസികവും പാരിസ്ഥിതികവുമായ പിന്തുടര്‍ച്ച (belongingness of a suppressed state)അവരെ പുറംതള്ളുന്നുണ്ട് എന്നതും ശരി തന്നെ. പക്ഷെ അടിസ്ഥാനപരമായി ഒരു വര്‍ഗ്ഗം മുഴുവന്‍ കഴിവു കുറഞ്ഞവരാണു എന്നു പറയുന്നത് യുക്തിക്ക് നിരക്കാത്തതാണു. പണ്ടും അവര്‍ക്ക് ബൗദ്ധിക വളര്‍ച്ച കുറവായിരുന്നു എന്ന്‍പറയാനാവില്ല. അക്കാദമിക് കഴിവുകള്‍ മാത്രമാണു കുറവ്. കാലാവസ്ഥയെ ക്രുത്യമായി അറിഞ്ഞ് വിത്തിറക്കാനും കാറ്റിന്‍റെ ഗതിയും വേഗവും ഗണിക്കാനും വിത്തറിഞ്ഞ് വളം ചെയ്യാനും ഈ ജന്‍മിമാര്‍ക്ക് അറിഞ്ഞിരുന്നില്ല. ഇവയറിഞ്ഞിരുന്നത് കീഴാളര്‍ക്കു തന്നെയാണു. വിദ്യാഭ്യാസം, ജോലി എന്നിങ്ങനെയുള്ള പുതിയ മതില്‍ക്കെട്ടില്‍ ഒതുങ്ങുന്നതായിരുന്നില്ല അവരുടെ അറിവ്. അവര്‍ക്ക് grasping power കുറവാകും എന്നു എങ്ങനെ പറയും?
മറിച്ച് സാഹചര്യങ്ങളും സഹായവും നല്‍കിയാല്‍ അവര്‍ക്കും മറ്റ് സമുദായക്കാരുടെ (അല്ലെങ്കില്‍ അവരെക്കാള്‍ കൂടുതല്‍) ഒപ്പമെത്താനാവും എന്നതാവണ്ടെ നമ്മുടെ വാദം?

ചാർ‌വാകൻ‌ said...

ചിത്രഭാനു പങ്കെടുത്തതില്‍‌ നന്ദിയുണ്ട്.ശരിയാണ്,അക്കാദമിക് നിലവാരത്തിന്റേതാണ് പ്രശ്നം.കഴിവു നോക്കിയാല്‍‌ ,കേരളത്തിലെ വിശ്വകര്‍‌മ്മജരുടെ നാലയലത്തു വരാനുള്ള കെല്പ്,മറ്റേതെങ്കിലും സമൂഹത്തിനുണ്ടാകുമെന്നു തോന്നുന്നില്ല.കമ്പ്യൂട്ടറോ,എന്തിന് കാല്‍‌കുലേറ്ററോ പോലുമില്ലാത്ത കാലത്താണല്ലോ,ഈ അമ്പലങ്ങളും,എട്ടുകെട്ടുകളും,പതിനാറുകെട്ടുകളുമുണ്ടാക്കിയത്.പ്ണ്ടുകാലത്ത് വെള്ളം ചവുട്ടിപറ്റിക്കുന്ന ചക്രവും,പത്തായവും.എല്ലാം ഒരു മുഴക്കോലിന്റെ സഹായത്താല്‍‌.പക്ഷേ ആധുനികതയില്‍‌ തള്ളപ്പെട്ടു പോയതെന്തേ,,?‘നോക്കുക.അക്കാലത്തെ അറിന്റെ മേഖലയായിരുന്ന,ആയുര്‍‌വേദം,ജോതിഷം,പുരാണം,എന്നിവയുടെ കുത്തകയുണ്ടായിരുന്നവര്‍‌
ഗണകന്മാരായിരുന്നു.അവരിന്നെവിടെ..?
സാമൂഹ്യ/രാഷ്ട്രീയ/സാമ്പത്തിക-ചുറ്റുപാടുകള്‍ എന്നിവതന്നെയാണ്,ഒരു വ്യക്തിയേയും,അവരുടെ സമൂഹത്തേയും നിര്‍‌മ്മിച്ചെടുക്കുന്നത്.വേദാന്തം പോലുള്ള”ഉടായി”പ്പുകള്‍‌ ധാരാളമുണ്ടങ്കിലും,മനുഷ്യന്റെ വളര്‍‌ച്ചയെ സഹായിക്കുന്ന എന്തെങ്കിലും കണ്ടുപിടുത്തം ലോകത്തിനു മുമ്പില്‍‌ വെയ്ക്കുവാന്‍‌ നമുക്കുണ്ടോ..?ശ്രേണീകൃതമായ ജാതിയധികാരത്തിന്റെ ബാക്കിപത്രം.

naamoos said...

സ്നേഹ സലാം, നല്ല നമസ്കാരം.....
അവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join:www.kasave.ning.com